“പറഞ്ഞെന്നു ഞാൻ പറഞ്ഞോ ? ശോ ഈ വീട്ടിലൊരു കാര്യം പറയാൻ പറ്റില്ലല്ലോ ”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു കൈകഴുകുന്ന വാഷ് ബേസിനടുത്തേക്ക് നീങ്ങി . അതോടെ അഞ്ജു എന്നെ നോക്കി കൈകൊണ്ട് “എന്താ സംഭവം ” എന്ന പോലെ തിരക്കി . ഞാൻ ഒന്നുമില്ലെന്ന് കണ്ണിറുക്കിയതോടെ കക്ഷിക്ക് ഒരു ആശ്വാസം ആയി .
“അല്ല..ഞാനിപ്പോ എന്തേലും വേണ്ടാത്ത കാര്യം പറഞ്ഞോ ഇത്ര പൊള്ളാൻ ? ശെടാ എനിക്കൊന്നും മനസിലാകുന്നില്ല .”
അഞ്ജു എന്നിട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പോലെ മഞ്ജുസിനോടുള്ള കലിപ്പിൽ പിറുപിറുത്തു . സംഭവം അടയും ചക്കരയും ഒകെ ആണേലും എന്നെപോലെ തന്നെ അഞ്ജു ആയിട്ടും അവൾക്കു ഡെയിലി വഴക്കിട്ടില്ലേൽ ഒരു മനസുഖം കിട്ടില്ല !
അതിനു മറുപടി ആയി മഞ്ജു ഒന്നും മിണ്ടിയില്ല . കൈകഴുകി വന്നു എന്നെയൊന്നു തറപ്പിച്ചു നോക്കുക മാത്രം ചെയ്തു .
“നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ അഞ്ജു ..രണ്ടും കൂടി എനിക്കിത്തിരി സ്വൈര്യം താ..നാശങ്ങള് ..”
ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു .
“സമാധാനം ആയല്ലോ ?”
എന്റെ ദേഷ്യം കണ്ടതും മഞ്ജുസ് അഞ്ജുവിനെ നോക്കി പറഞ്ഞു .
“ആഹ്..ആയി ..ദേ മഞ്ജുച്ചേച്ചി ഓവർ ആക്കല്ലേ ട്ടോ . എനിക്കും ദേഷ്യം ഒകെ വരും . ഞാൻ ഒരു തമാശക്ക് ചോദിച്ചതിന് ഇപ്പൊ എന്താ ഇത്ര പൊള്ളാൻ ?”
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു സോഫയിൽ മലർന്നു കിടന്നു .
“നീ ആവശ്യമില്ലത്തിടത് ഓരോന്ന് എഴുന്നള്ളിക്കാൻ വരണ്ട . അത് തന്നെ കാര്യം .”
മഞ്ജുവും വിട്ടില്ല. അവൾ പല്ലിറുമ്മിക്കൊണ്ട് ചീറ്റി .
“ഹോ…വല്ലാത്ത സാധനം തന്നെ. എന്ന രണ്ടും കൂടി അങ്ങോട്ട് ഉണ്ടാക്ക് . എന്റെ ദൈവമേ ഇതിലും ഭേദം ക്‌ളാസ് ഉണ്ടാവുന്നതാരുന്നു ”
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു സോഫായിൽ നിന്നും ചാടി എഴുന്നേറ്റു . പിന്നെ ബാഗും വലിച്ചെടുത്തു ദേഷ്യത്തോടെ സ്വന്തം റൂമിലേക്ക് പോയി . അതിന്റെ വാതിൽ കൈ കഴുകി തിരിഞ്ഞ ഞാനും , ഹാളിൽ നിന്ന മഞ്ജുവും കാണും വിധം അവൾ ശക്തിയിൽ വലിച്ചടച്ചു .
നല്ലൊരു ശബ്ദത്തിൽ അതടഞ്ഞതും ഞാനൊന്നു കണ്ണ് ചിമ്മി . പിന്നെ ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ എന്ന ഭാവത്തിൽ മഞ്ജുസിനെയും നോക്കി .
“നിനക്കിതെന്തിന്റെ കേടാ ? അവള് വല്ലോം പറഞ്ഞേന് ഇത്ര ചാടി കടിക്കാൻ ?”
ഞാൻ കൈ ഒരു ടവ്വലിൽ തുടച്ചുകൊണ്ട് മഞ്ജുസിനോടായി തിരക്കി . അതോടെ ചാട്ടം എന്റെ നേർക്കായി .
“അപ്പൊ അവള് പറയുന്നത് ഒന്നും കുഴപ്പല്യ അല്ലെ ? ഇപ്പോ കുറ്റം മൊത്തം എന്റെ ആയി .അല്ലേലും അത് അങ്ങനല്ലേ വരൂ ..”
മഞ്ജുസ് തനി പെണ്ണായി ഓരോന്ന് മെനഞ്ഞെടുക്കാൻ തുടങ്ങി .
“എന്റെ ദൈവമേ..എന്നെ അങ്ങട് കൊല്ല് ..എടി അവള് വല്ലോം പറഞ്ഞെങ്കിൽ തന്നെ അത് നിനക്കങ്ങട് ക്ഷമിച്ചൂടെ ? നീ ഞങ്ങളെക്കാളുമൊക്കെ മൂത്തു നരച്ച മുതൽ അല്ലെ , പോരാത്തേന് ടീച്ചറും ! എന്നിട്ട് ഊമ്പിയ ഡയലോഗും..”