“ആഹ്..വാങ്ങിയതൊക്കെ അവൻ തന്നെ . പക്ഷെ റിക്വസ്റ്റ് പോയത് ഇവിടന്നാ”
മഞ്ജു സ്വല്പം ഗമയിൽ പറഞ്ഞു .
“മ്മ്….തോന്നി….അല്ലാണ്ടെ ആ തെണ്ടി വാങ്ങി തരുവൊന്നും ഇല്ല ”
അഞ്ജു കളിയായി പറഞ്ഞതാണേലും അത് കേട്ടപ്പോൾ മഞ്ജുസ് കണ്ണുരുട്ടി .
“പോടീ അവിടന്ന് ..ചുമ്മാ എന്റെ ചെക്കനെ പറഞ്ഞാൽ ഉണ്ടല്ലോ…”
മഞ്ജുസ് പല്ലിറുമ്മി അഞ്ജുവിനെ ഭീഷണിപ്പെടുത്തി ചിരിച്ചു .
“ഹി ഹി..കെട്ട്യോനെ പറഞ്ഞപ്പോ പൊള്ളിയല്ലോ ”
അഞ്ജു ചിരിയോടെ തിരക്കി .
“ആഹ്…പൊള്ളി . നീ കിണിക്കാതെ ആ ഉപ്പേരിക്കുള്ളത് അരിയെടി പെണ്ണെ ”
അവളുടെ സൊള്ളല് നീണ്ടു പോകുന്നതോർത്തു മഞ്ജുസ് ഓർഡർ ഇട്ടു .
“ആഹ്…അത് മറന്നു …”
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു കത്തി കയ്യിലെടുത്ത് പിടിച്ചു . പിന്നെ പയര് അരിയാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി.
“ദേ ..ഞാൻ അരിഞ്ഞു കഴിഞ്ഞാൽ പോവും ട്ടോ..പിന്നെ വിളിച്ചേക്കരുത്..”
അഞ്ജു കട്ടായം പറഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു . അടുക്കളയിൽ ഇരുന്ന ഒരു ചിരവ നിലത്തു വെച്ച് അതിന്മേലായാണ് അഞ്ജുവിന്റെ ഇരുത്തം .
“ആഹ്..ഇല്ല ..”
മഞ്ജു തിളയ്ക്കുന്ന കറിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു .
“മ്മ്മ്….എന്ന താങ്ക്സ് ….ഫോൺ വാങ്ങിച്ചതിനു സ്പെഷ്യൽ താങ്ക്സ് …”
അഞ്ജു പയ്യെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു . അതിനു മറുപടി ആയി മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .