പൊക്കോ ”
അഞ്ജു എല്ലാം മനസിലാക്കിയ പോലെ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു തിരിഞ്ഞു നടന്നു .
“ചെ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്ത് നിന്നു .അപ്പോഴേക്കും അവള് കിച്ചണിലെത്തി കഴിഞ്ഞിരുന്നു . അടുക്കളയിലെത്തി അവൾ ഈ കാര്യം മഞ്ജുസിനോടും പറഞ്ഞെന്നു തോന്നുന്നു . പക്ഷെ വീണ്ടും അടയും ചക്കരയും ആയതുകൊണ്ട് അതൊരു ചിരിയിലൊതുങ്ങി !
ഉച്ചക്കുള്ള കറി എന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മഞ്ജുവിന്റെ അടുത്തേക്ക് അഞ്ജു ചെറിയ മൂളിപ്പാട്ടോടെ മടങ്ങിയെത്തി .
“അവൻ പോയോ ?”
ഒഴിഞ്ഞ ഗ്ലാസ്സുമായെത്തിയ അഞ്ജുവിനെ നോക്കി എന്റെ പ്രിയതമ ചോദിച്ചു .
“ഏയ് ഇല്ല . ഹാളിൽ നിൽപ്പുണ്ട് . ഇനി കുളിക്കാനെങ്ങാനും പോയോ എന്തോ ..”
അഞ്ജു അർഥം വെച്ച് പറഞ്ഞു ഗ്ലാസ് കപ്പ്ബോർഡിന് മീതേക്ക് വെച്ചു.അഞ്ജുവിന്റെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് മഞ്ജുസിനും ചെറിയ ഡൗട്ട് അടിച്ചെന്ന് തോന്നുന്നു .
“നീ എന്താടി ഒരുമാതിരി പര്സപര ബന്ധമില്ലാത്ത കാര്യങ്ങളൊക്കെ പറയുന്നേ ..?”
കറിക്കു വേണ്ടി അരിഞ്ഞു വെച്ച പച്ചക്കറി കഷ്ണങ്ങളൊക്കെ ചട്ടിയിലേക്കിട്ടുകൊണ്ട് മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“ആണോ ..എന്ന ഇനി ഡയറക്റ്റ് ആയിട്ട് പറയാം ല്ലേ ?”
അഞ്ജു ചെറിയ രീതിക് കൊഞ്ചിക്കൊണ്ട് മഞ്ജുസിനെ നോക്കി .
“എന്താന്ന് വെച്ചാൽ പറഞ്ഞു തൊലക്ക് പെണ്ണെ ..”
എന്റെ പെങ്ങളുടെ ആളെ വടിയാക്കുന്ന ചോദ്യം കേട്ട് മഞ്ജുസ് ചൂടായി തുടങ്ങി .
“മ്മ്…എന്ന അങ്ങനെ ആവട്ടെ . എന്റെ പൊന്നു ഏടത്തി , ഈ രാവിലെ തന്നെ രണ്ടും കൂടി ശൃംഗരിക്കാൻ അല്ലെ മുകളിലോട്ടു കയറി പോയത് ? പിന്നെന്തിനാ ഈ ഒളിച്ചുകളി . ചേട്ടച്ചാരെ നല്ല ലേഡീസ് പെർഫ്യൂം മണക്കുന്നുണ്ട് .അതോണ്ട് ഒന്ന് കുളിച്ചോളാൻ പറഞ്ഞിട്ടാ ഞാനിങ്ങു പോന്നത്…”
അഞ്ജു ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു ഒന്നുമറിയാത്ത ഭാവത്തിൽ മഞ്ജുസിനെ നോക്കി .
ചെറിയ നാണം ഒകെ തോന്നിയെങ്കിലും മഞ്ജു ചെറുങ്ങനെ ഒന്ന് ചിരിച്ചു .
“നീ ഇതും നോക്കി നടക്കുവാണോ . ശെടാ , ഇത് വല്യ കഷ്ടം ആയല്ലോ ..”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“ഉവ്വ ഉവ്വ ..എന്തിനാ ചേച്ചി എന്നോട് ഈ ഉരുണ്ടു കളി . ഒരുവിധപെട്ടതൊക്കെ എന്നോട് ഷെയർ ചെയ്യുമ്പോ ഇല്ലാത്ത നാണം ആണല്ലോ ഇപ്പൊ ..”
അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു .
“ദേ അഞ്ജു ..അതൊക്കെ വിട്ടേ . അത് ഞങ്ങളുടെ പ്രൈവസി ആണ് . നിന്നോട് എഴുന്നള്ളിക്കണ്ട കാര്യം ഇല്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു ചിരിയടക്കി.
“അയ്യടി …എന്നിട്ട് കവി അങ്ങനെ ആണ്, ഇങ്ങനെ ആണ് എന്നൊക്കെ എന്റെ അടുത്ത് തള്ളുമ്പോ ഈ പ്രൈവസി ഒന്നും ഓർക്കാറില്ലേ ? . എന്റെ പൊന്നു ഏടത്തി സത്യത്തില് നിങ്ങളുടെ രണ്ടുപേരുടെയും ഈ പരുങ്ങല് കാണുമ്പോഴാ എനിക്ക് ചിരി വരുന്നത്. സത്യത്തിൽ നിങ്ങള് കല്യാണം കഴിച്ചിട്ടും ഇങ്ങനെ പേടിക്കുന്നതെന്തിനാ ? ഞങ്ങളാരേലും പിടിച്ചു കടിക്കാൻ വന്നോ ?”
അഞ്ജു തമാശ പോലെ ചോദിച്ചു ചിരിച്ചു .
“അങ്ങനെ ഒന്നും അല്ലെടി പെണ്ണെ . ഞാനതെങ്ങനെയാ നിന്നോട് പറയാ ..നിന്റെ കല്യാണം ഒകെ കഴിയട്ടെ അപ്പൊ മനസിലാവും ”
മഞ്ജു കണ്ണിറുക്കികൊണ്ട് ആ വിഷയം പറഞ്ഞവസാനിപ്പിച്ചു .