രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

അങ്ങേര് തിരികെ കസേരയിലേക്കിരുന്നുകൊണ്ട് അമ്മയോടായി പറഞ്ഞു .

എന്നെ സ്വല്പം താഴ്ത്തികെട്ടിയ പോലുള്ള അങ്ങേരുടെ സംസാരം മഞ്ജുസിന്റെ അമ്മയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് എന്നെയൊന്നു മുഖം ഉയർത്തി നോക്കിയ അവരുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസിലായി . ഞാൻ കണ്ണിറുക്കി അതൊന്നും സാരമില്ലെന്ന് ഭാവിച്ചു അമ്മയെ ആശ്വസിപ്പിച്ചു . സ്വന്തം ഏട്ടൻ ആയിപ്പോയില്ലേ , അവർക്കും ഒന്നും എതിർത്ത് പറയാൻ കഴിയില്ലല്ലോ .

“എന്താടോ ? ഞാൻ പറഞ്ഞത് ശരിയല്ലേ ?”
പുള്ളി എന്നെ ഗൗരവത്തിലൊന്നു നോക്കി .

“ഓഹ്‌..ശരിയാ …അമ്മാവൻ പറഞ്ഞതെല്ലാം കറക്റ്റാ . മാത്രം അല്ല , അവനവന്റെ ആൾക്കാർ ആവുമ്പൊ ഒരു ശ്രദ്ധയും കാണും .”
ഞാൻ പയ്യെ തട്ടിവിട്ടു ചിരിച്ചു .

“ആഹ്…പിന്നെ ഒക്കെ ഓരോരുത്തരുടെ യോഗം ആണ് …അല്ലെ പെങ്ങളെ ”
പുള്ളി അർഥം വെച്ച് തന്നെ പറഞ്ഞു .

ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു . എന്നെ ഒന്ന് കൊള്ളിച്ചു പറഞ്ഞതാണെന്ന് വ്യക്തം ! അപ്പോഴേക്കും മഞ്ജുസ് രണ്ടു ഫൈബർ കസേരകൾ താങ്ങിപിടിച്ചു അങ്ങോട്ടേക്കെത്തി . പിന്നെ അയാളുടെ ചോദ്യവും പറച്ചിലും ഒക്കെ അവളോടായി .

“ആഹ് വാ വാ ..ഒക്കെ ഒപ്പിച്ചു വെച്ചവൾ അല്ലെ, വന്നിരിക്ക് . എന്തായാലും ഇപ്പൊ മോള് ഹാപ്പി ആണല്ലോ അല്ലെ ?”
അങ്ങേര് സ്വല്പം പരിഹാസത്തോടെ ചോദിച്ചു .

“ആഹ്…ഫുൾ ഹാപ്പിയാ..അമ്മാവനോ ?”
മഞ്ജു ഉരുളക്കുപ്പേരി പോലെ തിരിച്ചു ചോദിച്ചു .

“എന്റെ കാര്യം വിട് മോളെ..ഞങ്ങൾക്കൊക്കെ നിങ്ങളുടെ കാര്യമാ വലുത്..”
പുള്ളി അവളുടെ സംസാര രീതി ഇഷ്ടമാകാത്ത പോലെ ഭാവിച്ചുകൊണ്ട് പറഞ്ഞു .

“ആഹ്..അതൊക്കെ എനിക്ക് നന്നായിട്ട് അറിയാം.അമ്മാവന് എന്നെ വല്യ കാര്യം ആണെന്ന് അമ്മ എപ്പോഴും പറയും . അല്ലെ അമ്മെ ?”
മഞ്ജു അയാളെ ഒന്നാക്കുന്ന ട്യൂണിൽ പറഞ്ഞു .

അവളുടെ അമ്മ അതുകേട്ടു അടങ്ങിയിരിക്കാൻ എന്നോണം ആംഗ്യ ഭാഷയിൽ ആശയ വിനിമയം നടത്തുന്നുണ്ട്. ഞാനതു നോക്കി പയ്യെ ചിരിച്ചു . പിന്നെയും കുറച്ചു നേരം അങ്ങേരെ സഹിച്ചുകൊണ്ട് ഞാനും മഞ്ജുസും അവിടെ ഇരുന്നു . ഒടുക്കം ജീവനും കൊണ്ട് ഓടി രക്ഷപെടേണ്ടി വന്നു .

“എന്റെ അമ്മാവൻ ആയോണ്ട് പറയുന്നതല്ല..ഒരുജാതി ജന്തു ആണ് . എന്നെ കണ്ണെടുത്താൽ കണ്ടൂടാ അതിനു .നമ്മുടെ കല്യാണ കാര്യം പറഞ്ഞപ്പോ എന്നെ ചൂലെടുത്തു അടിക്കാനാ പറഞ്ഞത്.”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് നടന്നു നീങ്ങവേ എന്നോടായി പറഞ്ഞു .

“മ്മ്..തോന്നി . എന്നെയും ഒന്നാക്കിയ പോലെ കുറെ സംസാരിച്ചു . ഒക്കെ എന്റെ യോഗം ആണെന്ന പറയുന്നേ . ഈ സ്വത്തൊക്കെ എന്റെ കൂടെ പോരുന്നേല് കക്ഷിക്ക്‌ നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു .”
ഞാൻ മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

വീടിന്റെ പുറകു ഭാഗത്തുള്ള കുളിമുറിയുടെ വശത്തേക്കയാണ് ഞങ്ങൾ നടന്നു നീങ്ങിയത് . അവിടെയാകുമ്പോ അധികമാരും പെട്ടെന്ന് ശ്രദ്ധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *