കയ്യിലൊരു ബ്രാൻഡഡ് വാച് . ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും സ്വല്പം കുടവയറും പിന്നെ മുഖത്തൊരു സോഡാ ഗ്ലാസും ! ആൾക്ക് പ്രായം അറുപതിനടുത്തു ഉണ്ടേലും ഡൈ അടിച്ചു മുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് . ദോഷം പറയരുതല്ലോ നല്ല കട്ടിമീശയാണ് കക്ഷിക്ക് , അത് കാണുമ്പോൾ കഷ്ടിച്ച് മഹേഷ് ബാബു ലെവൽ മാത്രം രോമ വളർച്ചയുള്ള എനിക്ക് ദേഷ്യം വരും .
“ഇപ്പൊ എങ്ങനെ ഉണ്ട് അമ്മെ ? പിന്നെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലല്ലോ അല്ലെ ?”
ഞാൻ അമ്മയുടെ കൈപിടിച്ചുകൊണ്ട് പയ്യെ തിരക്കി .
“ഏയ് ഇല്ല മോനെ ..കുഴപ്പം ഒന്നുമില്ല ..”
അവർ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അമ്മാവനെ എനിക്ക് പരിചയപ്പെടുത്തി .
“ആഹ്…മോൻ കണ്ടിട്ടില്ലല്ലോ ഏട്ടനെ അല്ലെ ? ഇത് മഞ്ജുവിന്റെ അമ്മാവനാ . വല്യ തിരക്കുള്ള ആളായതുകൊണ്ട് നിങ്ങളുടെ കല്യാണത്തിന് പോലും വന്നിട്ടില്ല..”
മഞ്ജുസിന്റെ അമ്മ അങ്ങേരെ ഒന്ന് കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .
“ഹ ഹ ..ഒന്ന് പോ ശോഭേ …”
അമ്മയുടെ ആ തമാശ പുള്ളി തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു . പിന്നെ എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കികൊണ്ട് എന്റെ നേരെ കൈനീട്ടി .
“ഹലോ മോനെ ..സുഖം അല്ലെ ? ഞാൻ ജയകൃഷ്‍ണൻ ”
അങ്ങേര് സ്വയം പരിചയപ്പെടുത്തി . ഞാൻ പുഞ്ചിരിയോടെ കൈകുലുക്കി .
“കവിൻ”
ഞാനും പയ്യെ പറഞ്ഞു .
“മ്മ്….അറിയാം…പെങ്ങള് എല്ലാം പറഞ്ഞു . ആഹ്…നീ എന്താടി മഞ്ജു നിൽക്കുന്നെ . ഒരു കസേര എടുത്തിട്ട് വാ…നമുക്കൊന്നു ഇരുന്നിട്ട് സംസാരിക്കാം..”
അങ്ങേര് ചെറു ചിരിയോടെ മഞ്ജുവിനെ നോക്കി .
കാര്യം മനസിലായ അവൾ ഉള്ളിലെ ശുണ്ഠി പുറത്തു കാണിക്കാതെ ഇളിച്ചു ഭാവിച്ചു . പൈൻ സ്വല്പം അകലെ കിടക്കുന്ന രണ്ടു കസേര എടുക്കാനായി തിരിഞ്ഞു നടന്നു .
“പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇവരുടെ ഓഫീസിൽ തന്നെയാണല്ലേ ജോലിയും താമസവും ഒക്കെ ?”
അങ്ങേര് സ്വല്പം പുച്ഛത്തോടെ എന്നെ നോക്കികൊണ്ട് തിരക്കി .
“മ്മ്….അതെ…”
ഞാൻ പയ്യെ മൂളികൊണ്ട് പറഞ്ഞു .
“ആഹ്…എന്തായാലും നന്നായി പെങ്ങളെ . അവനവന്റെ മുതൽ അല്ലെ , ഒക്കെ നോക്കി നടത്താൻ കുടുംബത്തിൽ തന്നെ ഉള്ള ഒരാളായല്ലോ “