രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഞാൻ അവിടെ പിള്ളേരുടെ കൂടെ ചുമ്മാ ലുഡോ കളിച്ചു ഇരിപ്പായിരുന്നെടാ . നേരം പോണ്ടേ …”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“മ്മ്..നീ ഇങ്ങനെ വാതിൽക്കൽ നിക്കാതെ മാറ് ..ഞാൻ അകത്തോട്ടൊന്നു കടക്കട്ടെ ..”
കട്ടിളയിൽ ചാരിയുള്ള അവളുടെ നിൽപ്പ് ഓർത്ത് ഞാൻ പയ്യെ പറഞ്ഞു .

അതോടെ മഞ്ജുസ് ഒന്ന് പിന്നാക്കം മാറി . പിന്നെ ഞാനും അകത്തേക്ക് കടന്നു . ഹാളിലും ഇടനാഴിയിലുമൊക്കെ മഞ്ജുസിന്റെ കസിന്സും പിള്ളേര് സെറ്റുമൊക്കെ ഉണ്ട് . എന്നെ കണ്ടതും അതിൽ കുറെയെണ്ണം വളഞ്ഞു .

“ഹായ് ..കവി..കവിനേട്ടാ ..”
എന്നൊക്കെ വിളിച്ചു ഓരോന്ന് വട്ടം ചുറ്റി . കൂട്ടത്തിൽ അശ്വതിയെയും നയനയെയും എനിക്ക് അത്യാവശ്യം പരിചയം ഉണ്ട് . ബാക്കിയുള്ളതൊക്കെ ജാഡ ടീമ്സ് ആണ് . എന്നാലും ആരെയും വെറുപ്പിക്കാതെ ഞാൻ നിന്നുകൊടുത്തു മാന്യമായി പെരുമാറി .അവരുടെ തമാശ കലർന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഞാൻ അതെ രീതിയിൽ തന്നെ മറുപടി കൊടുത്തു . പിന്നെ അവളുടെ അമ്മായിമാരുടെയും ചെറിയമ്മമാരുടെയും ഒകെ ഊഴമായി . ഒടുക്കം അതും കഴിഞ്ഞു ഒന്ന് ദീർഘ ശ്വാസം എടുത്താണ് ഞാൻ ഒന്ന് തണുത്തത് .ആദ്യം നിന്നും , പിന്നെ സോഫയിൽ ഇരുന്നും ഞാൻ അവരോടൊക്കെ സംസാരിച്ചു .

പിന്നെ പയ്യെ ഞാൻ അവിടെ നിന്ന് വലിഞ്ഞു .

“എടി മഞ്ജുസേ നീയിങ് വന്നേ , നമുക്കെങ്ങോട്ടേലും മാറിനിക്കാം ..എനിക്കിവിടെ നിന്നിട്ട് ശ്വാസം മുട്ടുന്നു..”

അവളുടെ സ്വന്തക്കാരൊക്കെ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളുട കയ്യിൽ തോണ്ടിക്കൊണ്ട് പയ്യെ പറഞ്ഞു .

“ഒന്ന് മിണ്ടാതിരി കവി …എവിടെ തിരിഞ്ഞാലും ആൾക്കാരാ”
മഞ്ജുസ് ശബ്ദം താഴ്ത്തികൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു . ഹാളിൽ വേറെയും ആൾക്കാർ ഉണ്ടേലും ഞാനും അവളും അത് കാര്യമാക്കിയില്ല . കൂടുതലും നത്തോലി പിള്ളേരാണ് .

“നമ്മുടെ റൂമിൽ പോയാലോ ?”
ഞാൻ പതിവ് പോലെ ചോദിച്ചു .

“അയ്യോ..അവിടെ ഒക്കെ ആദ്യമേ ഓരോന്ന് കേറിക്കൂടിയിട്ടുണ്ട് . ഇനി വൈകുന്നേരം വരെ ഫ്രീ ആയോണ്ട് എല്ലാം മൊബൈലിൽ കളിച്ചു അവിടെ ഇരിപ്പുണ്ട്..”
മഞ്ജുസ് സ്വല്പം നീരസത്തോടെ പറഞ്ഞു .

“ശേ…അതെന്തിനാ അവിടേം ഇവറ്റകളെ ഒക്കെ കേറ്റിയത് ? നിനക്ക് നമ്മുടെ റൂം അങ്ങ് പൂട്ടി ഇടായിരുന്നില്ലേ “

Leave a Reply

Your email address will not be published. Required fields are marked *