മഞ്ജുസേ..
എടി മഞ്ജു
നീ ചത്തോ…”
ഒന്നിന് പുറകെ ഒന്നായി ഞാൻ അവൾക്ക് മെസ്സേജുകൾ അയച്ചു . പക്ഷെ റിപ്ലൈ ഒന്നും ഇല്ല . അതോടെ എനിക്ക് ചൊറിഞ്ഞു വരാൻ തുടങ്ങി . പക്ഷെ വേറെ എന്ത് ചെയ്യാൻ ആണ് . അതുകൊണ്ട് ഞാൻ ആ തിണ്ണയിലേക്ക് മലർന്നങ്ങു കിടന്നു . ഓരോന്നൊക്കെ ആലോചിച്ചും ചിന്തിച്ചും കിടക്കുമ്പോഴാണ് മഞ്ജുവിന്റെ റിപ്ലൈ വരുന്ന അലേർട്ട് ടോൺ വന്നത് .
അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്ന് മൊബൈൽ എടുത്തു നോക്കി .
“ആഹ്…
ഞാൻ ഇപ്പൊ കണ്ടേ ഉള്ളു ..
അവിടെ നിക്ക്…
ഇപ്പൊ വരാം …
പിന്നെ..
നോ ഉടായിപ്പ്…ഓക്കേ ”
മഞ്ജുസ് മുൻകൂർ ജാമ്യം എടുത്തു മെസ്സേജുകൾ ഒന്നിന് പിറകെ ഒന്നായി അയച്ചു . അതിനു ഞാൻ പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം മറുപടി ആയി അയച്ചു . ആ മെസ്സേജ് സീൻ ചെയ്തു കഴിഞ്ഞു രണ്ടു മൂന്നു മിനുട്ട് കഴിഞ്ഞതും ആടികുഴഞ്ഞു മിസ് എന്റെ അടുത്തെത്തി .
സെറ്റ് സാരിയുടെ തുമ്പു ഇടം കൈകൊണ്ട് വീശി കറക്കികൊണ്ട് അവൾ ഗസ്റ്റ് റൂമിന്റെ മുൻപിൽ , എന്റെ അടുത്തേക്കായി വന്നു നിന്നു . അവളെ കണ്ടതും ഞാൻ തിണ്ണയിൽ നിന്നു നിലത്തേക്ക് ചാടി ഇറങ്ങി .
“വാ പോവാം ”
ഞാൻ അടിമുടി അവളെയൊന്നു സ്കാൻ ചെയ്തുകൊണ്ട് മുണ്ടു മടക്കിക്കുത്തി പറഞ്ഞു .
“എങ്ങോട്ട് ?”
മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു സംശയത്തോടെ ചോദിച്ചു .
“അതൊക്ക ഉണ്ട്…നീ വാ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .പിന്നെ ഗസ്റ്റ് ഹൌസിനു പുറകിലേക്കുള്ള മതിലിനു സമീപത്തേക്കു നീങ്ങി .
“കവി നീ എന്തിനുള്ള പുറപ്പാടാ ? അതാദ്യം പറ ..”
എന്റെ കൂടെ പയ്യെ നടക്കുന്നതിനിടെ മഞ്ജു സംശയത്തോടെ ചോദിച്ചു .
“അതൊക്കെ ഉണ്ടെടി ..ഞാൻ പറയാം..ആദ്യം നീ ഒന്ന് നടക്ക്..”
ഞാൻ അവളെ ചേർത്തുപിടിച്ചു കഴുത്തിലൊന്നു ചുംബിച്ചുകൊണ്ട് പറഞ്ഞു . പിന്നെ അവളുടെ വിയർപ്പു പടർന്ന കഴുത്തിൽ പയ്യെ ഒന്ന് മുഖം ഉരുമ്മി.
“സ്സ്…കവി….”
എന്റെ കോപ്രായം കണ്ടു മഞ്ജു ചിണുങ്ങി .