“ഈ മൈരുകളെ ഒക്കെ ഞാൻ വല്ലൊം പറഞ്ഞാൽ കൂടിപോകും …എന്ത് വെറുപ്പിക്കൽ ആണിത് ”
മഞ്ജു എന്റെ അടുത്തെത്തിയതും ഞാൻ പല്ലിറുമ്മി .
“ഹാഹ് ..അതിനു ഞാൻ എന്ത് ചെയ്യാനാ ..എനിക്കും ഉണ്ട് ദേഷ്യം ഒകെ . .”
മഞ്ജുസ് അവളുടെ നിസഹായത അറിയിച്ചു .
“മ്മ്….”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് മുണ്ടിന്റെ തലപ്പിൽ കൈ തുടച്ചു .അതിനു പിന്നാലെ മഞ്ജുവും കൈ കഴുകി വന്നു .പിന്നെ അവിടെ വെച്ചിരുന്ന ടിഷ്യൂ പേപ്പർ എടുത്തു കയ്യും വായും തുടച്ചു അത് എങ്ങോട്ടോ വലിച്ചെറിഞ്ഞു .
പുറകെ അവളുടെ കസിൻസ് കൂടി കൈ കഴുകുന്നിടത്തേക്ക് വരുന്നുണ്ട് . അതുകൊണ്ട് ഞാൻ സലാം പറഞ്ഞു സ്കൂട്ട് ആയി . അല്ലെങ്കിൽ അവളുമാര് എന്റെ വായിന്നു നല്ലതു കേൾക്കും !
എല്ലാവരുടെയും ശാപ്പാട് കഴിഞ്ഞതോടെ കളം പാട്ടിനുള്ള ഒരുക്കങ്ങളായി . പഞ്ചവര്ണ കളങ്ങൾ അതിനുവേണ്ടി ക്ഷേത്ര മുറ്റത്തു ആദ്യമേ ഒരുക്കിയിട്ടിട്ടുണ്ട് . കുറച്ചു കഴിഞ്ഞാൽ നന്തുണി മീട്ടി പാട്ടൊക്കെ തുടങ്ങും . പിന്നെ ദേവതാവേശത്തോടെ ഏതെങ്കിലും തറവാട്ടിലെ അങ്കം വെളിച്ചപ്പെട്ടു കളം മായ്ക്കുകയും അനുഗ്രഹം നല്കുകയുമൊക്കെ ചെയ്യും .
ഞാനെന്തായാലും ആ ഭാഗത്തേക്കില്ലെന്നു ആദ്യമേ അവളെ അറിയിച്ചതാണ് . അതുകൊണ്ട് തന്നെ ഞാൻ വീടിനോടു ചേർന്നുള്ള മഞ്ജുസിന്റെ അച്ഛന്റെ ഓഫീസ് റൂം കം ഗസ്റ്റ് ഹൌസ് ആയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് നീങ്ങി . ആ ഗസ്റ്റ് റൂമിൽ ആണ് വിവാഹത്തിന് മുൻപൊരിക്കൽ ശ്യാമിനോടൊപ്പം വന്ന സമയത് ഞങ്ങൾ അന്തിയുറങ്ങിയത് . അതിന്റെ പുറകിൽ മതിലിനും വീടിനും ഇടയിലായി ഒരു നാലടി ഗ്യാപ് ഉണ്ട്. അവിടെ വെച്ചാണ് ഞാനും മഞ്ജുവും അന്ന് സൊള്ളിപറഞ്ഞതും ചെറിയ കുറുമ്പുകൾ ഒപ്പിക്കാൻ നോക്കിയതും . പക്ഷെ അന്ന് അച്ഛൻ പെട്ടെന്ന് കയറിവന്നതുകൊണ്ട് കാര്യമായി ഒന്നും നടന്നില്ല. മാത്രമല്ല അന്ന് ഞങ്ങൾക്ക് സ്വല്പം ഭയവും ഉണ്ട്. കാരണം ഔധ്യോഗികമായി കപ്പിൾസ് അല്ല ! പ്രേമം മൂത്തു നിൽക്കുന്ന സമയം മാത്രമാണ് .
മതിലിനപ്പുറം സർപ്പ കാവ് ആണ് . അതാകട്ടെ ആകെ കാടും പൊന്തയും പിടിച്ചു കിടപ്പാണ് . വിളക്ക് വെക്കാനായി മഞ്ജുസിന്റെ അമ്മയോ മുത്തശ്ശിയോ ആ വഴിക്കൊന്നു പോയാലായി ! എന്തായാലും ഞാൻ ഗസ്റ്റ് റൂമിനു മുൻപിലെ തിണ്ണയിലേക്ക് കയറി ഇരുന്ന്കൊണ്ട് മൊബൈൽ എടുത്തു .
പിന്നെ വാട്സ് ആപ്പ് തുറന്നു മഞ്ജുസിനുള്ള സന്ദേശങ്ങൾ അയച്ചു .
“ഡീ ..
ഞാൻ ഇവിടെ ഗസ്റ്റ് റൂമിന്റെ മുൻപിൽ ഉണ്ട്..
പ്ലീസ് കം ..ഒന്ന് വേഗം വാ ..
അയാം വെയ്റ്റിങ് ..
ഹലോ…
എടി…