രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“എന്താ കവി..എന്താ ഒരു സ്വകാര്യം ?”
അപ്പോഴേക്കും മഞ്ജുസിന്റെ ചെറിയമ്മ ശൈലജ ഞങ്ങളുടെ അടക്കം പറച്ചിൽ കണ്ടു ഇടയിൽ കേറി .

“ഏയ് ..ഒന്നും ഇല്ല ..”
ഞാൻ പെട്ടെന്ന് അവരോടായി ചിരിയോടെ പറഞ്ഞു .

“മ്മ്…ശരി ശരി…”
പുള്ളിക്കാരി ഞങ്ങളെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

“അവരെന്തെലും പറഞ്ഞോട്ടെ ആന്റി. ..ലവ് ബേർഡ്‌സ് അല്ലെ..നിങ്ങളെന്തിനാ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത് ”
ചെറിയമ്മ പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ കസിൻ ആയ അശ്വതി പയ്യെ തട്ടിവിട്ടു . അതോടെ ആ പന്തിയിൽ ചെറിയൊരു കൂട്ടച്ചിരി ഉയർന്നു . നാണിക്കാൻ മാത്രം അതിലൊന്നും ഇല്ലേലും അപ്പോഴത്തെ സാഹചര്യത്തിൽ ഞാനും മഞ്ജുവും ഒന്ന് ചൂളിപ്പോയി . അതുകൊണ്ട് തന്നെ മഞ്ജു അശ്വതിയെ നോക്കിയൊന്നു കണ്ണുരുട്ടി .

“എടി എടി…ചുമ്മാ വായടച്ചു ഇരുന്നോട്ടോ…ഇല്ലേൽ ഞാൻ ഈ പഴം അങ്ങ് തിരുകി തരും..”
ഇലയിലിരുന്ന ചെറുപഴം ചൂണ്ടിക്കൊണ്ട് മഞ്ജു നേരെ മുൻപിലെ നിരയിൽ ഓപ്പോസിറ്റായി ഇരുന്ന അശ്വതിയോടായി പറഞ്ഞു .

“ഓ..പിന്നെ …ചുമ്മാ ഷോ കാണിക്കല്ലേ മഞ്ജുച്ചീ..”
മഞ്ജുവിന്റെ ദേഷ്യം കണ്ടു അശ്വതി കളിയാക്കി . അതോടെ മഞ്ജുവും ഒന്ന് പത്തി താഴ്ത്തി . കാരണം കൂടുതൽ എന്തേലും പറഞ്ഞാൽ എല്ലാം കൂടി വളഞ്ഞിട്ട് ട്രോളും . കൂട്ടത്തിൽ ഞാനും പെട്ട് പോകും ! എന്തിനാ വെറുതെ വടി കൊടുത്ത അടി വാങ്ങുന്നത് .

എന്നിട്ടു പോലും ഇടക്കൊക്കെ അശ്വതിയും നയനയും അടക്കമുള്ള അവളുടെ കസിൻസ് ഞങ്ങൾക്കിട്ടു താങ്ങും .

“ദേ നോക്കിയേ ..കവിനേട്ടൻ ഒന്നും കഴിക്കുന്നില്ല ..കുറച്ചു വാരി കൊടുക്ക് ചേച്ചി..”

“ഇപ്പൊ നോക്ക്..രണ്ടും അറിയാത്ത ഭാവത്തിൽ ഇരിക്കുന്നത് …ഹോ സമ്മതിക്കണം “

എന്നൊക്കെ പറഞ്ഞു മര്യാദക്ക് ഒന്ന് മനുഷ്യനെ ഫുഡ് കഴിക്കാൻ പോലും വിട്ടില്ല. ഒരു കണക്കിന് അവറ്റകളെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് ഞാൻ കഴിച്ചെന്നു വരുത്തി എണീറ്റു . പിന്നാലെ മഞ്ജുസും ഇല മടക്കി .

“ഓ…ഒരാളുടെ കഴിഞ്ഞപ്പോ ചേച്ചിയുടേം വയറു നിറഞ്ഞു ല്ലേ …”
ഞാൻ എണീറ്റത്തിന് പിന്നാലെ മഞ്ജുവും എണീറ്റതോടെ പുതിയൊരു കമ്മന്റ് വന്നു .അതിനും ചെറിയ ചിരി ഉണ്ട് . പക്ഷെ മഞ്ജുസ് ഒന്നും മിണ്ടാൻ നിന്നില്ല . അവൾ എന്നെ നോക്കി സാരമില്ലെന്ന് ഭാവിച്ചു നേരെ കൈകഴുകുന്ന സ്ഥലത്തേക്ക് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *