രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“ആഹ്…എന്ന ..എളുപ്പം പോരെ ..എല്ലാരും നിന്നെ അന്വേഷിക്കുന്നുണ്ട് . പിന്നെ എന്റെ അമ്മാവനെ നീ കണ്ടിട്ടില്ലല്ലോ ?, അങ്ങേരൊക്കെ വന്നിട്ടുണ്ട്..നിന്നെ പരിചയപ്പെടണമെന്നൊക്കെ പറയുന്നുണ്ട് ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..അതേതാ മുതല്? പുതിയ ഇറക്കുമതി ആണല്ലോ ”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് തിരക്കി .

“ആഹ്…അത് സിംഗപ്പൂരിൽ ആയിരുന്നു . ഇപ്പൊ ലീവിന് നാട്ടിൽ വന്നിട്ടുണ്ട്. തറവാട്ടിലെ ഉത്സവം ആണെന്നൊക്കെ അറിഞ്ഞപ്പോ പുള്ളിയും ഇങ്ങു പോന്നു , പിന്നെ അമ്മെടെ ഓപ്പറേഷൻ ഒകെ കഴിഞ്ഞിട്ട് അധികം ആയില്ലല്ലോ , കൂട്ടത്തിൽ പെങ്ങളെയും ഒന്ന് കാണാം . എന്റെ അമ്മേടെ നേരെ മൂത്ത ഏട്ടനാ , പക്ഷെ ഞാൻ അയാളോട് അത്ര കമ്പനി ഒന്നുമല്ല , കാണുന്നത് തന്നെ വല്ലപ്പോഴുമാ .”

മഞ്ജുസ് ഒരു കുടുംബ പുരാണം തന്നെ ഫോണിലൂടെ വിളമ്പി.

“മ്മ്…മതി മതി..നീ വിസ്തരിച്ചു കുളം ആക്കണ്ട . ബാക്കി ഞാൻ വന്നിട്ട് പറയാം. എന്തായാലും ഒന്ന് സെറ്റ് ആയിട്ട് നിന്നോ ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും മറുവശത്തു മഞ്ജുസ് ഒന്ന് ചിരിച്ചു .

“ഹി ഹി…പോടാ..ഒരു ചുക്കും നടക്കില്ല . ഇവിടെ ആകെ ആൾക്കാരുടെ ബഹളം ആണ് .കസിൻ പിള്ളേരൊക്കെ ഉള്ളോണ്ട് മാത്രമാ ഞാൻ തന്നെ ഇവിടെ നിക്കുന്നത് . ആഹ്..നീ നമ്മുടെ കല്യാണത്തിന് മുൻപേ ഒരു പ്രാവശ്യം വന്നതല്ലേ ? അപ്പൊ ഒക്കെ അറിയേണ്ടതാണല്ലോ ”
മഞ്ജുസ് പഴയ കാര്യങ്ങളൊക്കെ ഓർത്തെന്നോണം ഒന്ന് ചോദിച്ചു .

“ആഹ്…അതൊക്കെ ഉണ്ട് . ഞാനും ശ്യാമും കൂടി വന്ന കാര്യം അല്ലെ ? അറിയാം അറിയാം ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്,,അത് തന്നെ . അന്ന് വേണ്ടാതീനം കാണിക്കാൻ പോയിട്ട് അച്ഛൻ കണ്ടു ആകെ നാണക്കേടും ആയി ”
മഞ്ജുസ് ഞങ്ങളുടെ പഴയ കുറുമ്പൊക്കെ ഓർത്തെന്നോണം ചിരിയോടെ പറഞ്ഞു .

“ഹ ഹ ..അതൊക്കെ ഓര്മ ഉണ്ടല്ലേ ? എന്തായാലും ആ സ്ഥലം ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്. നിന്നെ ഒറ്റയ്ക്ക് എനിക്കൊന്നും വേണം എന്ന് തോന്നിയാൽ ഉപകാരപ്പെടും ”
ഞാൻ കട്ടായം പറഞ്ഞു ചിരിച്ചു .

“അയ്യടാ …”
മഞ്ജുസ് ഞാൻ പറഞ്ഞതും പയ്യെ പറഞ്ഞു .

“ഒരു എടായും ഇല്ല..ഞാൻ പറയും നീ അനുസരിക്കും. അത്ര തന്നെ . ഇനി ഒന്നും പണയണ്ട . വെച്ചോ…ഞാനങ്ങു എത്തിക്കോളാം “

Leave a Reply

Your email address will not be published. Required fields are marked *