രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“നീ എന്താടാ മാറി നിക്കുന്നെ ? ”
മഞ്ജുസ് സാരിത്തുമ്പ് അരയിൽ തിരുകികൊണ്ട് എന്റെ അടുത്തെത്തി ചോദിച്ചു .

“ഏയ് ഒന്നും ഇല്ല ..അല്ലേലും ഞാനവിടെ പോയിട്ടിപ്പോ എന്ന കാണിക്കാനാ”
ഒഴുക്കൻ മട്ടിൽ പറഞ്ഞു ഞാനവളെ ഒന്നടിമുടി നോക്കി .

“മ്മ് ..സെറ്റപ്പായിട്ടുണ്ടല്ലോ മോളെ ..”
ഞാൻ അവളുടെ കോലം കണ്ടു പയ്യെ പറഞ്ഞു .

അതിനു മറുപടി ആയി കക്ഷി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“ആഹ്…അത് പോട്ടെ..നീ വരുന്നുണ്ടോ അമ്പലത്തിലേക്ക് ? ”
അവൾ പെട്ടെന്ന് ഓർത്തിട്ടെന്നോണം തിരക്കി .

“ഏയ് ഞാൻ ഇല്ല ..ചുമ്മാ ആ വഴിയൊക്കെ ഇങ്ങോട്ട് തന്നെ നടക്കണം . നിങ്ങള് പൊക്കോ …”
ഞാൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞു .

“ഓ..എന്തൊരു മടിയാടാ ഇത്…”
മഞ്ജുസ് എന്നോട് ചേർന്നുനിന്നുകൊണ്ട് എന്റെ തുടയിൽ നുള്ളി . ഞങ്ങളുടെ മാറി നിന്നുള്ള കുശു കുശുക്കൽ പൂമുഖത്തിരുന്നുകൊണ്ട് തന്നെ അവളുടെ കസിൻസ് ഒക്കെ ശ്രദ്ധിക്കുന്നുണ്ട് .

“അവറ്റകളെന്തിനാ നമ്മളെ തന്നെ നോക്കുന്നെ ? എനിക്കിതാ പിടിക്കാത്തത്..ഞാനിപ്പോഴും ഇവിടെ ഒരു കാഴ്ച വസ്തു പോലെയാ..നിന്റെ കുടുംബക്കാരൊക്കെ ഒരുമാതിരി നോട്ടവും പറച്ചിലും ഒക്കെ ആണ് ”
ആൾക്കാരുടെ കളിയാക്കിയുള്ള ചിരിയും കുത്തുവാക്കുകളും ഓർത്തു ഞാൻ മഞ്ജുസിനെ നോക്കി സ്വല്പം നീരസത്തോടെ പറഞ്ഞു . അപ്പോഴാണ് അവളും ചുറ്റുമൊന്നു കണ്ണോടിക്കുന്നത്

“ആഹ്…അത് സാരല്യ കവി . നീ ചെറുപ്പം ആയോണ്ട് എല്ലാർക്ക്കും ഒരു തമാശ ആണ് . അത് കാര്യം ആക്കെണ്ടടാ .പിന്നെ എനിക്കും അത്ര നല്ല പേര് ഒന്നുമല്ല . കാണുമ്പോ എല്ലാത്തുങ്ങളും ഇളിച്ചു കാണിക്കുമെങ്കിലും പഠിപ്പിച്ച ചെക്കനെ കയ്യും കലാശവും കാണിച്ചു മയക്കി എടുത്തവളെന്ന ഇമേജ് ആയിപോയി..”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“മ്മ്…”
ഞാൻ ഒന്നമർത്തി മൂളി .

വീണ്ടും കുറച്ചു നേരം ഞങ്ങളങ്ങനെ മിണ്ടിയും പറഞ്ഞും ഇരുന്നു . ഒടുക്കം നേരം സന്ധ്യ അയഥായോടെ തറവാട്ടമ്പലത്തിനു മുൻപിൽ കൽവിളക്കുകളും ദീപസ്തംഭവുമെല്ലാം തെളിഞ്ഞു . മഞ്ജുസിന്റെ വീട്ടിലെ പറമ്പിലും തൊടിയിലുമൊക്കെ ആയി സെറ്റ് ചെയ്‌തിട്ടുള്ള ട്യൂബ് ലൈറ്റുകളും അതോടൊപ്പം തെളിഞ്ഞതോടെ ആകെക്കൂടി ഒരു തെളിച്ചം പടർന്നു . ഒടുക്കം താലമെടുക്കാനുള്ള സംഘം പുറപ്പെടാനൊരുങ്ങിയതോടെ മഞ്ജുസിനു വിടവാങ്ങേണ്ടി വന്നു .

Leave a Reply

Your email address will not be published. Required fields are marked *