രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“പിന്നില്ലാതെ.. ഒരുമാതിരി ശ്വാസം മുട്ടുന്ന ഫീൽ ആണ്…”
മഞ്ജുസ് കുറുകിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“ആഹ് ..എനിക്കും ഏതാണ്ട് അങ്ങനൊക്കെ തന്നെ ആയിരുന്നു . സത്യം പറഞ്ഞാൽ ഇത്രേം ദിവസം എങ്ങനെ തള്ളിനീക്കിയെന്നു ഒരുപിടീം ഇല്ല ”
ഞാൻ പയ്യെ പറഞ്ഞു അവളെ ഒന്നുടെ ഇറുക്കി .

“ഹയ്യോ …അതൊക്കെ പറയാതിരിക്കുന്നതാ നല്ലത് മോനെ . ക്ലാസ് ഉള്ള ദിവസങ്ങളിൽ അത്ര വിഷയമില്ല. അല്ലാത്ത ദിവസം ഒക്കെ വല്യ കഷ്ടാപ്പടാ .സത്യംപറഞ്ഞാൽ നമ്മുടെ റൂമിൽ ഞാൻ വന്നേൽ പിന്നെ നീ അധികം ഒന്നും കിടന്നിട്ടില്ല…അല്ലേടാ ?”
മഞ്ജുസ് സ്വല്പം നിരാശയോടെ പറഞ്ഞു എന്റെ നെഞ്ചിൽ മുഖം ഉരുമ്മി . ഷർട്ടിനു മീതേകൂടി അവളുടെ ചുണ്ടും കവിളും എന്റെ നെഞ്ചിൽ ഇഴഞ്ഞു നടന്നു .

“ആഹ് . കല്യാണം കഴിഞ്ഞേൽപിന്നെ ഞാൻ അവിടേം നീ എന്റെ വീട്ടിലും അല്ലെ ! പിന്നെങ്ങനാ”
ഞാൻ പയ്യെ ചിരിച്ചു . പിന്നെ അവളുടെമുഖം പിടിച്ചുയർത്തി നെറ്റിയിലും കണ്ണിലും മൂക്കിന് തുമ്പിലും കവിളിലും ചുണ്ടിലുമെല്ലാം മാറി മാറി ചുംബിച്ചു .

എന്റെ സ്നേഹ പ്രകടനം ഇത്തവണ അവൾ എതിർക്കാതെ ആസ്വദിച്ചു നിന്നു.

“നീ എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുമോ കവി ?”
എന്റെ സ്നേഹ പ്രകടനത്തിൽ വീണെന്നോണം മഞ്ജുസ് പയ്യെ തിരക്കി .

“എങ്ങനെ ?”
ഞാൻ അവളെ പുരികം ഉയർത്തിനോക്കി .

“അല്ല ,ഈ സ്നേഹം ഒക്കെ എന്നും ഇതുപോലെ ഉണ്ടാവുമോ ? അതോ ?”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ പ്രതീക്ഷയോടെ നോക്കി .

“ഇല്ല ..കുറച്ചു കഴിഞ്ഞാൽ നീ കിളവി ആകും..പിന്നെന്തിനു സ്നേഹിക്കണം ”
ഞാൻ ചെറിയ തമാശ പോലെ പറഞ്ഞു അവളുടെ കവിളിൽ നുള്ളി .

“ആഹ്…പോടാ പട്ടി…”
അതിഷ്ട്ടപെടാത്ത മഞ്ജു ഒന്ന് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ നുള്ളി .

“ഹി ഹി ..എടി മിസ്സെ ..എനിക്ക് നിന്നോട് സ്നേഹം അല്ല .ഒരു തരം പ്രാന്താ.!ആ പ്രാന്ത് നിക്കുമ്പോ ഒന്നുകിൽ ഞാൻ , അല്ലെങ്കിൽ നീ ..രണ്ടിലൊന്ന് ചത്തിട്ടുണ്ടാകും ”
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ വരിഞ്ഞു മുറുക്കി . കക്ഷിക്കും അത് നന്നേ സുഖിച്ചു .അതുകൊണ്ടാണോ എന്തോ മഞ്ജു ഇത്തവണ പരിസരം മറന്നുകൊണ്ട് എന്നെ കയറി ചുംബിച്ചു . എന്റെ ചുണ്ടിൽ ചുണ്ടു ചേർത്ത് അവളെന്നെ ചുമരിലേക്ക് തള്ളിനിർത്തി . ഒളിച്ചും പാത്തും ഒക്കെ കിസ് അടിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ! അതുകൊണ്ട് തന്നെ എനിക്കവളെ വിടാൻ തോന്നിയില്ല .

Leave a Reply

Your email address will not be published. Required fields are marked *