“ഓഹ്..പിന്നെ അയാളോട് പോയി പണി നോക്കാൻ പറ…ചുമ്മാ ആൾക്കാരുടെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ടൈപ്പ് ആണ്..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
“ആഹ് ..നീയും ആ ടൈപ്പിന്റെ ജീൻ പൊട്ടി വിരിഞ്ഞതല്ലേ ..സോ വല്ലാണ്ടെ കളിയാക്കണ്ട”
ഞൻ കിട്ടിയ ഗ്യാപ്പിൽ അവൾക്കിട്ടൊന്നു താങ്ങി.
“പോടാ പട്ടി..ഞാൻ എന്റെ അച്ഛന്റെ ജീൻ ആണ് . അമ്മേടെ വീട്ടുകാരോട് ഞാൻ അത്ര ക്ളോസ് അല്ല “
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പയ്യെ പറഞ്ഞു . അതോടെ ഞങ്ങൾ കുളിമുറിയുടെ മറവിൽ എത്തി .
അവിടെ നിന്നാൽ ഞങ്ങളെ ആളുകൾക്ക് കാണാനൊക്കെ സാധിക്കുമെങ്കിലും അത്രയെളുപ്പം നോട്ടം കിട്ടില്ല . അതുകൊണ്ടാണ് ആ സ്ഥലം തന്നെ തിരഞ്ഞെടുത്തത് . അല്ലെങ്കിൽ പിന്നെ വീടിന്റെ ഗസ്റ്റ് റൂമിന്റെ പുറകിലുള്ള മതിലിനടുത്തു പോണം .അതൊരു അറ്റ കൈ ആണ്! ആ…നോക്കട്ടെ ..സമയം ഉണ്ടല്ലോ !
എന്തായാലും ഞങ്ങൾ അവിടേയ്ക്കെത്തിയതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു . ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതോടെ എനിക്ക് അവളെ ഒന്ന് കെട്ടിപിടിച്ചാൽ കൊള്ളാമെന്നു തോന്നി . മൂന്നാഴ്ചയായി പെണ്ണിന്റെ സ്മെൽ ഉം ചൂടും ഒക്കെ ഒന്നറിഞ്ഞിട്ട് .
പുറത്തെ ചൂടും ആൾബഹുല്യവും കാരണം മഞ്ജു ചെറുതായി വിയർക്കുന്നുണ്ട്. കഴുത്തിലും ചെവിയുടെ വശത്തൂടെ കവിളിലേക്കും വിയർപ്പു ചാൽ ഒഴുകുന്നുണ്ട്. അത് അസ്വസ്ഥതയോടെ അവൾ ഹാഫ് സാരിയുടെ തപ്പു കൊണ്ട് തുടക്കുന്നുമുണ്ട് .
“ഹോ..എന്തൊരു ചൂട് ആണല്ലേ ?”
മഞ്ജുസ് കഴുത്തും മുഖവും ഒന്ന് തുടച്ചു എന്നെ നോക്കി . അവളെ ഒരുമാതിരി റേപ് ചെയ്യാൻ പോണ പോലെ നിൽക്കുന്ന എന്നെ കണ്ടതും മഞ്ജു ഒന്ന് മുരണ്ടു.
“ഡാ …നീ ഞാൻ പറഞ്ഞത് കേട്ടോ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കാലിലൊന്നു ചവിട്ടി.രണ്ടാളും നഗ്ന പാദരായതുകൊണ്ട് അത്രയധികം വേദനിക്കില്ല.
“അആഹ്…”
അപ്പോഴാണ് ഞാൻ ഒന്ന് എരിവ് വലിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കിയത്. അതുവരെ അവളെ അടിമുടി ഞാൻ ഒന്ന് സ്കാൻ ചെയ്യുകയായിരുന്നു .
“കേട്ടു..കേട്ട് ..ച്ചുടിന്റെ കാര്യം അല്ലെ..ശരിയാ…ഞാനും നല്ല ചൂടിലാ…”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ കൈനീട്ടി പിടിച്ചു .
അവളുടെ ഇടം കയ്യിൽ എന്റെ പിടിവീണതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.
“കവി..വേണ്ടാട്ടോ..ആരേലും കാണുമെടാ ..”