“എന്നാൽ വിട്ടോ …”
ഞാൻ അവളുടെ അടുത്തേക്കിരുന്നുകൊണ്ട് മഞ്ജുസിന്റെ തുടയിൽ തട്ടി .
“സോറി ഡാ ..ഒകെ കുളമായല്ലേ ?”
മഞ്ജുസ് തലേന്നത്തെ ദിവസം ആലോചിച്ചു എന്നെ നോക്കി ചിണുങ്ങി .
“അതൊന്നും സാരമില്ല മഞ്ജുസേ…ഓരോന്ന് വന്നു വീഴുന്നത് ആരുടേം കുറ്റം അല്ലല്ലോ ”
ഉള്ളിലെ സങ്കടം കാണിക്കാതെ ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ് …എന്നാലും കറക്റ്റ് ടൈമിലാ അച്ഛന്റെ വിളി വന്നത്…”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .
“ആഹ്..അതൊക്കെ ശരിയാ…ഉറങ്ങാൻ കിടന്നവനെ എണീപ്പിച്ചിട്ട് ചോറില്ലെന്നു പറഞ്ഞ പോലെ ആയി ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ തുടയിൽ തഴുകി .
“മ്മ്….എന്നാലും , ഇനിയിപ്പോ മൂന്നാഴ്ച കഴിയേണ്ടെടാ നിന്നെ ഒന്ന് കാണാൻ ”
മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് എന്നെ നോക്കി .
“അതിനെന്താ ..നമ്മള് ഡെയിലി സംസാരിക്കുന്നില്ല..പിന്നെ വീഡിയോ ചാറ്റ് വേറെ .പിന്നെന്തിനാടി നീ മോങ്ങുവേം തേങ്ങുവേം ഒക്കെ ചെയ്യുന്നേ..”
ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കവിളിൽ തട്ടികൊണ്ട് ചിരിച്ചു .
“പോടാ ..പക്ഷെ എനിക്ക് എന്താന്നറിയില്ല..ഇപ്പൊ നിന്നെ കണ്ടില്ലേൽ ഒരുമാതിരി ശ്വാസം മുട്ടുന്ന പോലാ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പയ്യെ റിവേഴ്‌സ് എടുത്തു .
“ഓ പിന്നെ ..ഇച്ചിരി ഒക്കെ പതുക്കെ തള്ളെടി ”
ഞാനവളെ കളിയാക്കി ചിരിച്ചു .
മഞ്ജുസും അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ കാർ പയ്യെ മുന്നോട്ടെടുത്തു. കഷ്ടിച്ച് അഞ്ചാറു മിനുട്ട് ദൂരം മാത്രമേ റെയിൽവേ സ്റേഷനിലോട്ടുള്ളു . ആ സമയം ഒന്നും മിണ്ടാതെ അവൾ വണ്ടിയോടിച്ചു . ഒടുക്കം റെയിൽവേ സ്റ്റേഷന് സമീപത്തായി ഒരിടത്തു കാർ നിർത്തികൊണ്ട് അവൾ കാറിന്റെ വിൻഡോ ഗ്ലാസ് കയറ്റിയിട്ടു .
“ഇങ്ങു വാ .”
ഗ്ളാസൊക്കെ കയറ്റിയിട്ടു അവൾ എന്നെ നോക്കി കൈമാടി വിളിച്ചു .
“എന്നാത്തിനാ?”
ഞാൻ എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു .
“ആഹ്..വാടാ ..ഒരു കിസ് അടിച്ചിട്ട് പോവാന്നെ ”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കാലുകൾ ഗിയർ ലിവറിന്റെ ഇപ്പുറത്തേക്കിട്ടു അവൾ എന്റെ നേരെ ചാഞ്ഞു .ഞാൻ ഒന്നും മിണ്ടാതെ തന്നെ മഞ്ജുവിനെ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു .
എന്റെ ഇരുകവിളിലും പയ്യെ കൈത്തലം ഉരുമ്മിക്കൊണ്ട് മഞ്ജുസ് എന്നെ നോക്കി . സ്വല്പം പ്രണയാർദ്രമായ മിഴികളും ചേഷ്ടകളും അവളിൽ പതിവില്ലാത്തവിധം വന്നു ചേർന്നിട്ടുണ്ട് . ഭാര്യ ഭർത്താക്കന്മാരാണെലും പഴയ പ്രണയകാലം ഓർത്തുപോകുന്നു ..
“അയാം ഗോയിങ് ടു മിസ് യു മാൻ …”
മഞ്ജുസ് എന്റെ കവിളിൽ കൈത്തലം തഴുകികൊണ്ട് ചിണുങ്ങി .