രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

“കവി ഒന്ന് വേഗം വിട്…”
ആ ഹോസ്പിറ്റൽ എത്തും വരെ ഈ വാക്കല്ലാതെ കക്ഷി കാര്യമായി ഒന്നും മിണ്ടിയിട്ടില്ല .

അങ്ങനെ രണ്ടര മണിയൊക്കെ ആയപ്പോൾ ഞങ്ങൾ തൃശൂരെത്തി . നേരെ ഹോസ്പിറ്റലിൽ ചെന്ന് മഞ്ജുസിന്റെ അച്ഛനെയും ചെറിയച്ചനെയും കണ്ടു . അവരെ കണ്ടതും അവളുടെ ചിണുക്കം കുറച്ചു കൂടുതലായി . ഏതാണ്ട് അവളുടെ മാതാജി ചാകാൻ കിടക്കുന്ന പോലെ ആയിരുന്നു പെരുമാറ്റം  !

ഒടുക്കം ഡോക്ട്ർ തന്നെ വന്നു പ്രേശ്നനങ്ങളൊന്നുമില്ല എന്ന് പറഞ്ഞപ്പോഴുണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത് . എന്തായാലും അന്നത്തെ ദിവസത്തെ ഉറക്കവും മൂടും ഒക്കെ പോയിക്കിട്ടി . പിറ്റേന്നാണേൽ എനിക്ക് കോയമ്പത്തൂരിലേക്ക് തിരിച്ചും പോണം . പിന്നെ രണ്ടു മൂന്നാഴ്ച കഴിഞ്ഞാലേ മടക്കം ഉള്ളു .സോ ഏറെക്കുറെ ഒരു മാസത്തോളം കളിയും കുളിയും ഒന്നുമില്ല .

പിറ്റേന്ന് കാലത്തേ തന്നെ മഞ്ജുസിന്റെ അമ്മയെ റൂമിലേക്ക് മാറ്റി . പുള്ളിക്കാരിയെ കണ്ടു കുശലമൊക്കെ പറഞ്ഞ ശേഷം ഞാൻ യാത്ര പറഞ്ഞു അന്ന് തന്നെ തിരിച്ചുപോയി .മഞ്ജു ഇനി എന്തായാലും വീട്ടിലൊക്കെ പോയി അമ്മയുടെ കൂടെ രണ്ടു ദിവസം നിന്നിട്ടേ കോളേജിൽ പോകുന്നുള്ളൂ എന്ന് പറഞ്ഞു .  ഒടുക്കം അമ്മയോട് യാത്ര പറഞ്ഞു ഞാനും മഞ്ജുവും കൂടി പുറത്തിറങ്ങി . എന്നെ റയിൽവെ സ്റ്റേഷനിൽ വിട്ടു തന്നാൽ മതിയെന്ന് ഞാൻ തന്നെയാണ് അവളോട് പറഞ്ഞത് . അവളുടെ കാറുമായി പോയാൽ പിന്നെ അത് തിരിച്ചു കൊണ്ട് കൊടുക്കാൻ അവിടെനിന്നു വേറൊരാളെ വിടണം . സോ റിസ്ക് എടുക്കണ്ട എന്നുകരുതി .

പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ പാർക്കിംഗ് വരെ എത്തി . തലേന്നത്തെ സംഗമം പൊളിഞ്ഞ വിഷമവും , മൂന്നാഴ്ച പിരിഞ്ഞിരിക്കാൻ പോകുന്നതിന്റെ മ്ലാനതയുമെല്ലാം ഞങ്ങൾ രണ്ടുപേർക്കും വേണ്ടുവോളം ഉണ്ട് .അതുകൊണ്ട് തന്നെ രണ്ടാൾക്കും പരസ്പരം ഒന്നും മിണ്ടാൻ തോന്നുന്നില്ല .

ഡോർ അൺലോക് ചെയ്തുകൊണ്ട് ഞാൻ മഞ്ജുവിനെ നോക്കി . തലേന്ന് വരുമ്പൊഴിട്ട ജീൻസും ടോപ്പും തന്നെയാണ് അവളുടെ വേഷം !

“എന്നാ പോവല്ലേ ..ടീച്ചറെ ”
ഞാൻ ഒരു മങ്ങിയ ചിരിയുടെ അകമ്പടിയോടെ മഞ്ജുസിനോടായി പറഞ്ഞു .

അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി കണ്ണ് നിറച്ചു .

“നീ ചിണുങ്ങാതെ ഒന്ന് വണ്ടിയിൽ കേറിയേ..”
ഞാൻ കീ അവൾക്കു നേരെ നീട്ടികൊണ്ട് ചിരിയോടെ പറഞ്ഞു .

സ്വല്പം നീരസത്തോടെ അവളെന്റെ കയ്യിൽ നിന്നും ചാവി പറിച്ചെടുത്തു . പിന്നെ ആരോടൊക്കെയോ ദേഷ്യമുള്ള പോലെ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലോട്ടു കയറി . പിറകെ ഞാനും കയറി ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *