ഞാൻ പയ്യെ മൂളി .
“പാവം..പുള്ളിക്ക് അറിയില്ലല്ലോ അഞ്ചാറ് പയ്യന്മാരെ തേച്ച മുതൽ ആണ് കെട്ട്യോൾ എന്ന് ”
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ മീരയെയും ഒന്ന് താങ്ങി .
“ഒന്ന് പോടീ..അതൊക്കെ ചുമ്മാ കോളേജ് ടൈമിലെ ടൈം പാസ് അല്ലെ…”
മീര നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“അയ്യടി ..ഇപ്പൊ അങ്ങനെ ആയോ ? എന്തൊക്കെ ആയിരുന്നു അന്നത്തെ കാലത്തേ ഡയലോഗ് ”
മഞ്ജുസ് ആക്കിയ സ്വരത്തോടെ പറഞ്ഞു ചിരിച്ചു .
“അതൊക്കെ അന്നത്തെ കാലം അല്ലെ മോളെ, നീയിപ്പോ അതുപോലെ ആണോ? സോ അതൊക്കെ വിട് . മുഴുവൻ പറഞ്ഞിട്ടില്ലെങ്കിലും കുറച്ചൊക്കെ എന്റെ കെട്ട്യോനോട് ഞാനും പറഞ്ഞിട്ടുണ്ട് . എന്തൊക്കെ പറഞ്ഞാലും എന്നെ വല്യ സ്നേഹം ആണ് ..’
മീര കുറച്ചു അഭിമാനത്തോടെ ഭർത്താവിനെ കുറിച്ച് പറഞ്ഞപ്പോൾ മഞ്ജുസ് എന്നെയൊന്നു നോക്കി . ഞങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം ഇഷ്ടം ആണെങ്കിലും കൂടുതൽ സമയവും ചൊറി മോഡ് ആണല്ലോ !
“ആഹ്…നല്ല കാര്യം..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“അല്ല..ഇയാളെങ്ങനെയാ ? സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ കാര്യം ആലോചിക്കുമ്പോ അത്ഭുതം ആണ് ..നിങ്ങളെങ്ങനെയാ ഒത്തുപോകുന്നെ ?”
മീര മഞ്ജുസിനെ നോക്കി സംശയത്തോടെ ചോദിച്ചു .
“കണ്ടപ്പോ നിനക്ക് എന്ത് തോന്നി ?”
മഞ്ജുസ് ചിരിയോടെ മറുചോദ്യം എറിഞ്ഞു .
“പ്രേത്യകിച്ചൊന്നും തോന്നിയില്ല ..”
മീര കൈമലർത്തി .
“ആഹ്..ഞങ്ങളുടെ കാര്യവും അങ്ങനെ തന്ന..പ്രേത്യേകിച്ചു രഹസ്യം ഒന്നും ഇല്ല..ഇടക്ക് എനിക്കിവനെ കൊല്ലാനുള്ള ദേഷ്യം ഒകെ ഉണ്ടാവും..പക്ഷെ സഹിക്കാതെ പറ്റില്ലല്ലോ ‘
മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .
“ചുമ്മാ പറയുവാ മീര ..ഇത് നേരേ തിരിച്ച് ഞാനാ പറയേണ്ടത് ”
മഞ്ജുസിനെ ഒന്ന് താങ്ങി ഞാൻ പയ്യെ പറഞ്ഞു .
“ആഹ്..ഇപ്പൊ മനസിലായി …രണ്ടാളും അടയും ചക്കരയുമാണെന്നു..”
ഞങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പാര കണ്ടു മീര ചിരിയോടെ പറഞ്ഞു . അത് കേട്ട് ഞങ്ങളും ചെറുതായി ചിരിച്ചു .
കുറച്ചു നേരം കൂടി കുശലം പറഞ്ഞിരുന്ന ശേഷം ഞങ്ങൾക്കായി ഒരുക്കിയിട്ട റൂമിലേക്ക് ഞാനും മഞ്ജുവും നീങ്ങി . മഞ്ജുസിനു ഒന്ന് ഫ്രഷ് ആവണം ! ഡ്രസ്സ് ഒക്കെ ബെഡിൽ ഊരിവെച്ചു ഒരു ടവ്വലും ചുറ്റി അവൾ കുളിക്കാനായി പോയതും ഞാൻ പുറത്തേക്കിറങ്ങി .