രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

അവൾ തീർത്തു പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി ചരിച്ചു .

“ഓഹ് ..സ്നേഹം സ്നേഹം ”
ഞാൻ അവളെ കളിയാക്കി ചേർത്ത് പിടിച്ചു , പിന്നെ പയ്യെ മുന്നോട്ടു നടന്നു . കുഞ്ഞാന്റിയുമായുള്ള എന്റെ അഫ്ഫയർ മാത്രം ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടില്ല . കുടുംബത്തിലുള്ള ഒരാളുമായി ഒരു ചുറ്റിക്കളി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ആളാരാണെന്നോ എന്താണെന്നോ അവൾക്കറിയില്ല ! ഒരുപക്ഷെ കുഞ്ഞാന്റി ആണെന്ന് അറിഞ്ഞാൽ അവളെന്നെകുറിച്ചു എന്ത് കരുതും എന്ന ഭയം കൊണ്ടാണ് അത് പറയാതിരുന്നത് . അറിയാൻ മഞ്ജുസിനും വല്യ താല്പര്യം ഒന്നുമില്ല. എന്നാലും കല്യാണം ഒകെ കഴിഞ്ഞിട്ടു ഞാൻ വല്ല മണ്ടത്തരം കാണിച്ചാൽ ഒക്കെ കയ്യിന്നു പോകും !

“പിന്നെ എനിക്കിവിടെ നല്ല ബോറടിയാണ് ട്ടോ ”
അവളുടെ കഴുത്തിലെ പിടി അയച്ചു ഞാൻ ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലേക്ക് ഇരുന്നു . പിന്നാലെ മഞ്ജുസും എന്റെയൊപ്പം ആ സ്റ്റെപ്പിലേക്ക് കയറി ഇരുന്നു .കൈകൾ രണ്ടും കാല്മുട്ടിലൂടെ വട്ടം പിടിച്ചു മഞ്ജുസ് എന്നെ ആദ്യം കാണുന്ന പോലെ നോക്കി .

“എന്താ നോക്കുന്നെ ? ശരിക്കും പറഞ്ഞതാ..നല്ല ബോറിങ് ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..അതുകൊണ്ടല്ലേ ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി ഇങ്ങു പോന്നത് ..കിച്ചണിലെ പണിയൊക്കെ അവളേറ്റെന്നു പറഞ്ഞു ”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു .ഓർക്കാപ്പുറത്തെ ചുംബനം ആയതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി .

“ദേ ചുമ്മാ ഇരുന്നേ ..”
ഞാൻ കവിളിലെ ചുംബനം കൈകൊണ്ട് തുടച്ചു അവളെ നോക്കി കണ്ണുരുട്ടി .

“ഓഹ് ..എന്ന വേണ്ട ..”
മഞ്ജുസ് ചരിച്ചു കൊണ്ട് കൈമലർത്തി .

“മ്മ് …നീ പിന്നെ ആ മാഷിനെ കണ്ടിട്ടുണ്ടോ ?”
നേരത്തെ മീര പറഞ്ഞ , മഞ്ജുസ് ലൈൻ അടിച്ച വിനീത് സാറിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .

“ഏത് സാർ ?’
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി .

“നീ കോളേജിൽ ലൈൻ വലിച്ച സാർ ..”
ഞാൻ ചിരിയോടെ അവളെ നോക്കിയതും മഞ്ജുസിന്റെ മുഖം മാറി .

“ദേ കവി…വേണ്ടാട്ടോ . ഇനിയിതൊക്കെ പുറത്തു ഫ്ലാഷ് ആയാൽ നിന്നെ ഞാൻ കാണിച്ചു തരാം ?”
എന്റെ സ്വഭാവം ശരിക്കു അറിയാവുന്നോട് മഞ്ജുസ് ചൂടായി .

“ഓഹ് പിന്നെ.,,കണ്ടാലെത്ര യോഗ്യ ..

Leave a Reply

Your email address will not be published. Required fields are marked *