രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

ഞാൻ സംശയത്തോടെ ചോദിച്ചു .

“പിന്നല്ലാതെ..പുള്ളി മാന്യൻ ആയതുകൊണ്ട് ഒന്നും മിണ്ടിയില്ല . പക്ഷെ മഞ്ജു വിട്ടില്ല . അങ്ങേരുടെ പുറകെ നടന്നു ശല്യം ചെയ്തു . ഒടുക്കം വിനീത് സർ അവളോട് ഒരു ദിവസം വീട്ടിൽ ഒന്ന് വരാമോ എന്ന് ചോദിച്ചു ..”
മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . ഞാൻ തുടർന്നോളൂ എന്ന ഭാവത്തിൽ മീരയെ നോക്കിയതും അവൾ കഥ തുടർന്നു.

“ആഹ്…എന്നിട്ട് അവള് ഞങ്ങളെയും കൂട്ടി വിനീത് സാറിന്റെ വീട്ടിൽ ചെന്നു . പുള്ളിക്കാരൻ അവളെ ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ വേണ്ടി ചെന്ന ഞങ്ങളുടെ മുൻപിലേക്ക് സാർ സ്വന്തം ഭാര്യയെ സർപ്രൈസ് ആയിട്ട് പരിചയപ്പെടുത്തിയതോടെ ഞങ്ങള് തൊലിയുരിഞ്ഞ പോലെ ആയി . മാത്രമല്ല ഈ കാര്യം ഒകെ സാറ് വൈഫിനോടും പറഞ്ഞിരുന്നു . അതിൽ പിന്നെ മഞ്ജു പുള്ളിക്കാരന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല. ക്‌ളാസ്സിലൊക്കെ തലയും കുമ്പിട്ടു ഇരിക്കും പാവം ..”

മീര ചിരിച്ചു .

“ഹ ഹ ..അപ്പൊ എന്റെ മിസ് ആളത്ര പാവം ഒന്നുമല്ല അല്ലെ..”
ഞാൻ ചിരിയോടെ ചോദിച്ചു .

“ഏയ് പാവം ആണ് ..ഇതൊക്കെ ഒരു രസം അല്ലെ കവി .”
മീര മഞ്ജുവിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .

“മ്മ്..പിന്നെ , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഈ ആദർശ് എന്ന് പറയുന്ന ആളെ മീരക്ക് അറിയുമോ ?”
പൊടുന്നന്നെ ഞാൻ ചോദിയ്ക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം എടുത്തിട്ടു .

എന്റെ ചോദ്യം കേട്ടതും മീര ഒന്ന് പതിയെ ഞെട്ടി .
“അത്….”
അവൾ പരുങ്ങികൊണ്ട് എന്നെനോക്കി . .

“എന്നോട് മഞ്ജുസ് ഒന്ന് സൂചിപ്പിച്ചു . പക്ഷെ കൂടുതലൊന്നും പറഞ്ഞില്ല . കല്യാണം വരെ എത്തിയിട്ട് പുള്ളി ഒരു ആക്‌സിഡന്റിൽ എന്തോ..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി മീരയെ നോക്കി . അവളുടെ മുഖത്തും ആ ചോദ്യം കേട്ടപ്പോൾ വിഷമം ഉരുണ്ടു കൂടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു .

“മ്മ്..അറിയാം…ഞാൻ അത് മനഃപൂർവം കവിയോട് പറയണ്ട എന്ന് കരുതിയതാ ”
മീര ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു നിർത്തി .

“അതെന്താ ?”
മീരയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .

“ഏയ് ഒന്നും ഇല്ല..ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളെന്തിനാ വെറുതെ പറയുന്നത് എന്നോർത്തിട്ട..”
മീര ഒഴിഞ്ഞു മാറുന്ന പോലെ എന്തൊക്കെയോ പറഞ്ഞു .

“ഓക്കേ..ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു ..മഞ്ജുസും ഒന്നും വിട്ടു പറഞ്ഞില്ല. മീരക്ക് അറിയാമോ ആ പുള്ളിയെ പറ്റി ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *