രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

ഞാൻ മഞ്ജുസിന്റെ സ്വഭവം ഓർത്തു പറഞ്ഞു .

“ആഹ്..അതവൾക്കു പണ്ട് തൊട്ടേയുള്ളതാ..പിന്നെ എന്തേലും പറഞ്ഞാൽ ഉടനെയുള്ള പിച്ചും മാന്തും ഒക്കെ
സ്കൂളിൽ പഠിക്കുന്ന ടൈം തൊട്ടേ ഉണ്ട് .”
മീര പറഞ്ഞു ചിരിച്ചു .

“മ്മ് ..കോളേജിലൊക്കെ എങ്ങനായിരുന്നു..ഈ അലമ്പ് സ്വഭാവം തന്നെ ആണോ ?”
ഞാൻ മഞ്ജുസ് കുളി കഴിഞ്ഞു വരും മുൻപേ കാര്യങ്ങൾ അറിയാനുള്ള ത്വരയിൽ ചോദിച്ചു .

“ഏയ് ..കോളേജിലൊക്കെ പിന്നേം ഡീസന്റ് ആയിരുന്നു , അങ്ങനെ ചമ്മി നാറിയ അവസരം ഒക്കെ കുറവാ .പിന്നെ ഞങ്ങളുടെ മലയാളം വാധ്യാരെ മഞ്ജു ഒന്ന് കേറി പ്രേമിച്ചു , അതായിരുന്നു കക്ഷി ചമ്മിയ ഒരു സീൻ ”
മീര പഴയ കോളേജ് കാലം ആവേശത്തോടെ ഓർത്തെടുത്തു .

“ആഹ്..അതെന്നോട് സൂചിപ്പിച്ചിട്ടുണ്ട്..ആ സാർ കല്യാണം കഴിച്ചതാണെന്നു അറിഞ്ഞപ്പോ അവൾ സ്വയം വിട്ടെന്നൊക്കെ പറഞ്ഞു ”
ഞാൻ മഞ്ജുസിന്റെ വാക്കുകൾ വിശ്വസിച്ചുകൊണ്ട് പറഞ്ഞു .

“ഹ ഹ ഹ ..ഉണ്ട ആണ് , വിട്ടെന്നൊക്കെ നേരാ , പക്ഷെ ഈ പറഞ്ഞ പോലെ ഒന്നും ആയിരുന്നില്ല മോനെ ”
മീര ചിരിയോടെ പറഞ്ഞു .

“പിന്നെ ?”
അവളുടെ ചിരിയുടെ അർഥം മനസിലാകാത്ത പോലെ ഞാൻ മീരയെ നോക്കി .

“പിന്നെ എന്ന് വെച്ചാൽ , കക്ഷി ഒന്ന് മഴയെത്തും മുൻപേയിലെ ആനി ആകാൻ നോക്കിയതാ..പക്ഷെ ചീറ്റിപ്പോയി എന്ന് സാരം ”
മീര കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി .

“തനിക്കൊന്നും പിടികിട്ടി കാണില്ല അല്ലെ ..സാരമില്ല..ഞാൻ ചെറുതാക്കി പറഞ്ഞു തരാം . വിനീത് സാർ കാഴ്ചക്ക് നല്ല ഗ്ളാമർ പാർട്ടി ആയിരുന്നു . നല്ല കട്ടിമീശയും കുറ്റിത്താടിയുമൊക്കെ ആയി ചുള്ളൻ ചെക്കൻ ! മഞ്ജു മാത്രമല്ല ഞാനും ഞങ്ങളുടെ ഫ്രണ്ട്സും ഒക്കെ ക്‌ളാസിൽ കയറുന്നത് തന്നെ പുള്ളിയെ നോക്കി ഇരിക്കാൻ വേണ്ടിയാണ് . എല്ലാവർക്കും പുള്ളിയോട് ഒരു ക്രഷ് ഉണ്ടായിരുന്നു .പക്ഷെ അങ്ങേരു മാരീഡ് ആണെന്ന് ഞങ്ങൾക്ക് ആർക്കും അറിയത്തില്ലായിരുന്നു . ”
മീര പുഞ്ചിരിയോടെ ഒന്ന് പറഞ്ഞു നിർത്തി .

“സോ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“സോ , നിന്റെ മിസ് അങ്ങേരെ കേറി പ്രേമിച്ചു . ഞങ്ങളോട് ബെറ്റ് വെച്ചിട്ടു അങ്ങേരെ വളക്കുമെന്നു പറഞ്ഞു മഞ്ജു പണി തുടങ്ങി . പിന്നെ പുള്ളിയെ ഇറിറ്റേറ്റ് ചെയ്യുന്ന പോലെ ക്‌ളാസിൽ ഇരുന്നു കണ്ണിറുക്കി കാണിക്കാനും ഫ്ളയിങ് കിസ് കൊടുക്കാനുമൊക്കെ തുടങ്ങി ..”
മഞ്ജുസിന്റെ പഴയ കുസൃതികളൊക്കെ മീര ഒരു കഥ പോലെ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു ഇരുന്നു . ഇവൾക്ക് ഇങ്ങനൊരു പാസ്റ്റ് ഉണ്ടെന്നത് എനിക്ക് അജ്ഞാതം ആണ് . കണ്ടാൽ എന്ത് ഡീസന്റ് ആണ് .

“നേരാണോ ?”

Leave a Reply

Your email address will not be published. Required fields are marked *