എന്റെ സംസാരം കേട്ട് അവൾ ചിണുങ്ങി .
“എന്ത് കഷ്ടം ആണെന്ന ഈ പറയുന്നേ ..സ്നേഹം കൊണ്ടല്ലേ മോളെ ”
ഞാൻ കൊഞ്ചിക്കൊണ്ട് മുകളിലേക്ക് കയറി പിന്നെ അവളുടെ കവിളിലും മുക്കിന് തുമ്പിലുമൊക്കെ പയ്യെ ചുംബിച്ചു .
മഞ്ജുസ് അതൊന്നും എതിർക്കാതെ അനങ്ങാതെ കിടന്നു എന്നെ തുറിച്ചു നോക്കി . അവളുടെ ദേഷ്യം വക വെക്കാതെ തന്നെ ഞാൻ കവിളിലും കണ്ണിലുമെല്ലാം മാറി മാറി ചുംബിച്ചു..ഒടുക്കം ചുണ്ടിൽ ചുംബിക്കാൻ തുനിഞ്ഞതും മഞ്ജുസ് എന്റെ വാ പൊത്തി .
“അതെ…എന്താ സാറിന്റെ ഉദ്ദേശം..കുറെ നേരം ആയല്ലോ? ”
എന്റെ ചുണ്ടുകളെ വലതു കൈത്തലം കൊണ്ട് പൊത്തിപിടിച്ചു മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
“എന്ത് ഉദ്ദേശം ? നമ്മള് ഭാര്യേം ഭർത്താവും..ഇത് നമ്മുടെ ബെഡ്റൂം ..സോ ഇങ്ങനെ ഇങ്ങനെ..”
ഞാൻ അവിടേം ഇവിടേം തൊടാതെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ഓഹോ ..നീ മുൻപെന്നെ കണ്ടിട്ടേ ഇല്ലാത്ത പോലാണല്ലോ ഇന്ന് ? ഞാനതിന്റെ കാര്യമാ ചോദിച്ചേ ?”
എന്റെ പതിവില്ലാത്ത സ്നേഹവും കൊഞ്ചലും കണ്ടു മഞ്ജുസ് കണ്ണുരുട്ടി .
“ഇന്നെന്താന്നറിയില്ല ..എന്റെ മഞ്ജുസിനെ കാണാൻ നല്ല ഭംഗി …പിന്നെ ഈ വിയർപ്പിന്റെ സ്മെല് ഉം ”
ഞാൻ അവളുടെ ചുണ്ടിൽ കൈവിരലുകൊണ്ട് തഴുകി പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കക്ഷത്തേക്കു മുഖം പൂഴ്ത്തി കൊഞ്ചി..സാമാന്യം നല്ല വിയർപ്പിന്റെ ഗന്ധം ഉണ്ടായിരുന്നു അവിടെ..അത് ഞാൻ ഒന്നാസ്വദിച്ചു വലിച്ചു കയറ്റി !
“ആഹ്…കൊഞ്ചാതെ മാറെടാ..”
അവൾ പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് എന്നെ പിടിച്ചു മാറ്റി .
“ശേ ..നീ ഇതെന്താ ഇങ്ങനെ ? നമുക്കൊന്ന് സ്നേഹിക്കാടി മഞ്ജുസെ ..വാ ”
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .
“ഒരു വരലും ഇല്ല ..ഇന്ന് ആകെ ടയേർഡ് ആണ് ..കോളേജ് കഴിഞ്ഞു അവിടന്നിതു വരെ വണ്ടിയും ഓടിച്ചു വന്നതാ..ഇനി നാളേം ഒരൊഴിവും കിട്ടില്ല ..സോ എന്റെ മോൻ ഇന്ന് നല്ല കുട്ടി ആയി കിടന്നോ ”
മഞ്ജുസ് എന്റെ കവിളിൽ തട്ടി ഒന്നും നടപ്പില്ലെന്ന ഭാവത്തിൽ പറഞ്ഞു .
“നീ ഇങ്ങനെ അടുത്ത് കിടക്കുമ്പോൾ ഞാൻ ഓട്ടോമാറ്റിക് ആയിട്ട് ചീത്ത കുട്ടി ആകും..സോ എന്റെ മോള് ഒന്ന് കിടന്നു തന്ന മതി ..”
ഞാൻ അതെ ട്യൂണിൽ തിരിച്ചു പറഞ്ഞു .
“കവി ഞാൻ എഴുന്നേറ്റ് വല്ല വഴിക്കും പോവും ട്ടോ ..കൊറേ നേരമായി ഇത് !ഒന്നുറങ്ങാനും സമ്മതിക്കില്ല പണ്ടാരകാലൻ ”
ഒരു നിമിഷം ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്നു നോക്കി ശേഷം മഞ്ജുസ് പല്ലിറുമ്മി പൊട്ടിത്തെറിച്ചു .പിന്നെ എന്നെ സ്വല്പം ശക്തിയിൽ അവളുടെ ദേഹത്ത് നിന്നും ഉന്തി മറിച്ചിട്ടു .
“മാറങ്ങോട്ട് ”
മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു കണ്ണുരുട്ടി .