അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . അതിനു മറുപടി പറയാതെ മുഖം തിരിച്ചു മഞ്ജുസ് എണീക്കാൻ ഒരുങ്ങി . പക്ഷെ ഞാൻ ഞൊടിയിടകൊണ്ട് അവളുടെ ഇടം കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്ക് വലിച്ചു വീഴ്ത്തി..
“ഏയ്..ഡാ..കവി ”
മഞ്ജുസ് ഞാൻ വലിച്ചതും എന്തൊക്കെയോ പറഞ്ഞു . പിന്നെ എന്റെ ദേഹത്തേക്കായി വന്നു വീണു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ ചെരിഞ്ഞു കിടന്നു .
“അങ്ങനെ എന്റെ മഞ്ജുസ് ഇപ്പൊ പിണങ്ങി പോണ്ട .നീയും കിടന്നുറങ്ങിക്കോ..അത്ര നേരം എങ്കിലും എനിക്കൊരു സമാധാനം കിട്ടിക്കോട്ടെ..”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ എന്നിലേക്ക് ചേർത്തു.
“അയ്യടാ..എനിക്കിപ്പോ ഉറക്കം ഒന്നും വരുന്നില്ല ..വിട്ടിട്ട് പോടാ ”
അവൾ സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു .
“അങ്ങനെ വിട്ടിട്ട് പോവാൻ അല്ലല്ലോ നിന്നെ ഞാൻ കെട്ടിയതും കൈ മുറിച്ചതും ഒക്കെ , ഇനി നീയില്ലാതെ എനിക്ക് പറ്റില്ലടോ ”
ഞാൻ സ്വല്പം പൈങ്കിളി ലൈനിൽ പറഞ്ഞു .
“ആഹഹാ …അസ്സല് ആയിട്ടുണ്ട് ”
എന്റെ കൊഞ്ചൽ കേട്ട് മഞ്ജുസ് കളിയാക്കി .
“തമാശ അല്ലെടി മഞ്ജുസേ ..ഞാൻ കുറച്ചു ദിവസം നിന്നെ എത്ര മിസ് ചെയ്തെന്നു അറിയോ ”
ഞാൻ സ്വല്പം വിഷമത്തോടെ അവളെ നോക്കി .
“എനിക്കും അങ്ങനെ തന്നെയാടാ ..അതല്ലേ ഞാൻ വണ്ടിയും എടുത്തു പെട്ടെന്നിങ്ങു പോന്നത് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് കുറുകി .
“ഞാൻ വരാതിരുന്നതില് എന്നോട് ദേഷ്യം ഉണ്ടോടി തെണ്ടി ?’
ഞാൻ അവളോടായി പയ്യെ ചോദിച്ചു .
“ഏയ് എന്തിനു..നീ പറഞ്ഞ പോലെ എപ്പോഴും നീയല്ലേടാ പൊട്ടാ എന്റെയടുത്തു തോറ്റു തന്നിട്ടുള്ളത് , അപ്പൊ ഇടക്കൊക്കെ ഞാനും തോറ്റു തരണ്ടേ ..”
മഞ്ജുസ് കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .
ഞാൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു , മഞ്ജുവിനെ കൂടുതൽ ദൃഢമായി പുണർന്നു പിടിച്ചു .
“ലൈഫില് തന്നെ തോറ്റു പോയി എന്ന ചിന്ത മാറിയത് നിന്നെ കിട്ടിയപ്പോഴാ , അങ്ങനെ നോക്കുമ്പോ ജയിച്ചത് ഞാനല്ലേ മോനെ ”
അവൾ എന്നോടുള്ള സ്നേഹവും പ്രണയവുമെല്ലാം ആ വരികളിൽ ഒതുക്കി എന്റെ മാറിൽ പറ്റിച്ചേർന്നു . ആ വാക്കുകൾ എന്റെ കാതിൽ മാത്രമല്ല മനസ്സിൽ കൂടി ആഴത്തിൽ പതിഞ്ഞിരുന്നു !