ഞാൻ അവളുടെ പുറത്തു തട്ടി പതിയെ പറഞ്ഞു . ഉറക്ക ചടവ് ഉണ്ടായിരുന്നെങ്കിലും അവൾക്കു വയ്യെന്ന് ഓര്മ വന്നപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു !
“എനിക്ക് തണുക്കുന്നെട..ആ .എ,സി ഓഫ് ചെയ്തേ ..”
അവൾ മുഖം ഒരിഞ്ചു ഉയർത്താതെ എന്റെ നെഞ്ചിൽ മുഖം അണച്ചുകൊണ്ട് തന്നെ കുറുകി .
“ശരിക്കും ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“മ്മ്…”
അവൾ മൂളി . അതോടെ ഞാൻ കയ്യെത്തിച്ചു റിമോട്ടെടുത്തു എ.സി ഓഫ് ചെയ്‌തിട്ടു. അതോടെ സ്വല്പം ആശ്വാസം തോന്നിയ മഞ്ജുസ് എന്നോട് പറ്റിച്ചേർന്നു കിടന്നു .
“മഞ്ജുസേ ..”
അവളുടെ കിടത്തം കണ്ടു പന്തികേട് തോന്നിയ ഞാൻ പയ്യെ വിളിച്ചു .
“മ്മ്…’
അവൾ കുറുകിക്കൊണ്ട് വിളികേട്ടു .
“എടി നല്ല പനിയുണ്ടല്ലോ..നമുക്ക് ഹോസ്പിറ്റലിൽ പോയാലോ ”
ഞാൻ ആശങ്കയ്ത്തൂടെ പറഞ്ഞു അവളെ തട്ടിവിളിച്ചു .
“കുഴപ്പമില്ലടാ..അത്രക്കൊന്നും ഇല്ല..”
അവൾ പയ്യെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .
“മ്മ്…ഇപ്പൊ തണുപ്പുണ്ടോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ഇല്ല..നിന്നെ കെട്ടിപിടിച്ചപ്പോ നല്ല ചൂടുണ്ട് ”
മഞ്ജുസ് ആ പനിക്കോളിലും ചിരിയോടെ പറഞ്ഞു ചിണുങ്ങി .
“ഉവ്വ ഉവ്വ..നീ എനിക്കൂടെ ഇത് പകർത്തി തരുമോ ”
അവളുടെ ഒട്ടിയുള്ള കിടത്തം നോക്കി ഞാൻ ചിരിയോടെ ചോദിച്ചു. പിന്നെ അവളെ എന്നിലേക്ക് അണച്ച് കിടത്തി .
അതിനു മഞ്ജുസ് ഒന്നും പറഞ്ഞില്ല. എന്തോ ആശ്വാസം കിട്ടിയ പോലെ അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു . പക്ഷെ സമയം പോകും തോറും അവളുടെ അവസ്ഥ മോശം ആയി . പുലർച്ചെ ആകാറായതും കിടന്നു വിറക്കാൻ തുടങ്ങി !
അതോടെ ഞാനാകെ ടെൻഷനിലായി . മഞ്ജുസ് വിറച്ചുകൊണ്ട് പുതപ്പിട്ടു മൂടി .
“മഞ്ജുസേ നീ എന്നെ പേടിപ്പിക്കാതെ എഴുനേറ്റ..നമുക്ക് ഹോസ്പിറ്റലിൽ പോകാം..ഇവിടെ 24 അവർ കാഷ്വലിറ്റി ഉള്ള ഹോസ്പിറ്റൽ ഇഷ്ടം പോലെ ഉണ്ട്..’
ഞാൻ അവളുടെ കിടത്തം കണ്ടു സ്വല്പം പേടിച്ചു മൊബൈൽ എടുത്തു നോക്കി . സമയം നാലര ആവുന്നതേ ഉള്ളു .