“ഓഹ് ..ഓഹ് ..സോറി സോറി..നിന്റെ കാര്യം ആണല്ലേ..”
ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു ചിരിയോടെ പറഞ്ഞു . പക്ഷെ മഞ്ജുസ് ഗൗരവത്തിൽ ആണ് . ഞാൻ എന്തോ തെറ്റ് ചെയ്ത പോലത്തെ മട്ടും ഭാവവും !
“കൺഫ്യൂഷൻ ആയിപോയതല്ലേ മോളെ ..അതിനു നീ ഇങ്ങനെ മോന്ത വീർപ്പിച്ചാലോ ‘
ഞാൻ അവളുടെ അടുത്തെത്തി പയ്യെ പറഞ്ഞു .
“പോടാ…നിനക്കു അല്ലേലും എന്റെ സൈഡ് ഒരു ശ്രദ്ധയും ഇല്ല ..”
മഞ്ജുസ് ഇഷ്ടക്കേടോടെ പറഞ്ഞു .
“ആഹ് ഇനി അതെ പിടിച്ചു കേറിക്കോ ..നീ എന്റെ അമ്മയേം നിന്റെ അമ്മയേം “‘അമ്മ ” എന്ന് അല്ലെ വിളിക്കാറ് , അതോണ്ട് ഏതു അമ്മയെ ആണ് നീ ഉദേശിച്ചത് എന്നെനിക് ശരിക്കും മനസിലായില്ല ..സത്യം !”
ഞാൻ അവളെ നോക്കി തൊഴുതു .
“മ്മ്….ഓക്കേ ഓക്കേ ..അപ്പൊ എവിടെ പോകും..?”
അവൾ ഗൗരവത്തിൽ ചോദിച്ചു .
‘ഇവിടെ മരുതമലൈ അല്ലെ ഫേമസ് ..അവിടെ പോകാം..”
ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…ബട്ട് ഇടാൻ ഡ്രസ്സ് ഇല്ല ബ്രോ …നീ ചെന്ന് വാങ്ങിച്ചിട്ടു വന്നേ..ഉച്ചക്കുള്ള ഫുഡ് ഉം വാങ്ങിക്കോ ”
മഞ്ജുസ് എന്റെ നഗ്നമായ നെഞ്ചിൽ കൈവിരലൊടിച്ചുകൊണ് പറഞ്ഞു .
“ഇപ്പോഴോ..കുറച്ചു കഴിയട്ടെ..”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“മ്മ്…എപ്പോഴാണേലും പോയാൽ മതി ..”
അവൾ ചിരിയോടെ പറഞ്ഞു റൂമിന്റെ മൂലക്കിരുന്ന ഫ്രിഡ്ജിനു അടുത്തേക്ക് നീങ്ങി . പിന്നെ അത് തുറന്നു സ്വല്പം തണുത്ത വെള്ളം എടുത്തു കുടിച്ചു .
“പിന്നെ എങ്ങനെ ഉണ്ട് മഞ്ജുസേ , കോളേജിൽ ഇപ്പൊ സീൻ ഉണ്ടോ ?”
ഞാൻ ടീച്ചേഴ്സിന്റെ ചൊറി ഉദ്ദേശിച്ചു ചോദിച്ചു .
അവൾ വെള്ളം കുടിക്കുന്നതിനിടെ എന്റെ ചോദ്യം കേട്ടപ്പോൾ കുഴപ്പം ഒന്നുമില്ലെന്ന് ഭാവത്തിൽ കൈകൊണ്ട് ആക്ഷൻ ഇട്ടു .
“ഇല്ലെടാ ..ഇപ്പൊ ഒകെ നോർമൽ ആയി ..ബട്ട് ചില ചെറുക്കന്മാര് എന്നെ വേറൊരു മൈൻഡിൽ കാണുന്നുണ്ട്..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
“മ്മ്…പിന്നെ പിന്നെ..”