മായേച്ചി ഉള്ളതൊക്കെ വിളിച്ചു പറഞ്ഞു മഞ്ജുസിന്റെ തൊലിയുരിച്ചു .
“ഹി ഹി ..വല്ല കാര്യം ഉണ്ടോ”
ഞാൻ മായേച്ചിയുടെ സംസാരം കേട്ട് മഞ്ജുസിനെ നോക്കി . അവളാകെ ചമ്മി നാറിയ പോലെ തലയ്ക്കു കയ്യും കൊടുത്തു ഇരിപ്പുണ്ട്.
“നീ എന്താടി മിണ്ടാത്തെ…അല്ലേൽ ചാടി കടിക്കുമല്ലോ ..?”
മായേച്ചി ചിരിയോടെ മഞ്ജുസിനെ തോണ്ടി ..
“ഒന്നുമില്ല..നീ ഒന്ന് മിണ്ടാതിരിക്ക്…ഒരു ലൈസൻസും ഇല്ല ശവം ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിയടക്കി .
“ഓഹ് പിന്നെ ..എന്റെ മായേച്ചി ഈസാധനം ചുമ്മാ ഓവർ മാന്യത അഭിനയിക്കുന്നതാ..സത്യം ഒകെ എനിക്കല്ലേ അറിയൂ ‘
ഞാൻ ഹണിമൂൺ ദിവസങ്ങളിലെ മഞ്ജുസിന്റെ പെർഫോമൻസ് ഓർത്തെന്നോണം പയ്യെ പറഞ്ഞു .
“ഡാ..നീ ചെലക്കാതെ വണ്ടി എടുത്തേ ..”
എന്റെ ടീസിംഗ് കൂടി ആയപ്പോൾ മഞ്ജുസിനു ദേഷ്യം വന്നു അവളെന്റെ നേരെ ചീറ്റി..
“ഹാഹ് ..അത് പറഞ്ഞ പോരെ..എന്തിനാ ചൂടാവുന്നെ..”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി കാർ സ്റ്റാർട്ട് ചെയ്തു.
“എടി നീ ഇവനെ വീട്ടിലും ഇങ്ങനെ ആണോ വിളിക്കുന്നെ ?”
മഞ്ജുസിന്റെ എടാ , പോടാ വിളി കേട്ട് മായേച്ചി സംശയത്തോടെ ചോദിച്ചു .
“ഏയ് ..അല്ലല്ല ..അവിടെ ഞങ്ങള് അഭിനയിച്ചു തകർക്കുവല്ലേ ”
മഞ്ജു ചിരിയോടെ മറുപടി നൽകി.
“മ്മ്…ആഹ്..ഇങ്ങനെ ഒരു കോന്തനെ കിട്ടാനും ഒരു യോഗം വേണം..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു ..
“ദേ മോളെ..നീ നൈസ് ആയിട്ട് എനിക്കിട്ടു താങ്ങേണ്ടട്ടാ ..”
മായേച്ചിയുടെ ആത്മഗതം കേട്ട് ഞാൻ പയ്യെ പറഞ്ഞു .
“ഓഹ് പിന്നെ ..നീ ഒരു മഹാൻ..ഒന്ന് പോടാ ചെക്കാ ..പിന്നെ മോനെ വീട്ടിലെ പമ്പ് സെറ്റ് കംപ്ലൈന്റ് ആയെന്നു അമ്മ ഉച്ചക്ക് വിളിച്ചു പറഞ്ഞിരുന്നു . അതൊന്നു ശരിയാക്കി കൊണ്ടുതരണേ ”
മായേച്ചി സ്വല്പം മയപ്പെടുത്തി എന്നോടൊരു സഹായം അഭ്യർത്ഥിച്ചു .
“ഓഹ്..അതിനൊക്കെ ഞാൻ വേണം അല്ലെ..എന്തായാലും എന്നെകൊണ്ട് പറ്റില്ല മോളെ..നാളെ ഞാൻ പോവാ ..”
മഞ്ജുസിനെ നോക്കികൊണ്ട് ഞാൻ പയ്യെ മായേച്ചിയോടായി പറഞ്ഞു .
“ഏഹ്..നേരാണൊടി മഞ്ജു ?”
ഞാൻ പോകുന്നെന്ന് പറഞ്ഞപ്പോ വിശ്വാസം വരാത്ത പോലെ അവൾ മഞ്ജുസിനെ നോക്കി .
“മ്മ്….”
പറഞ്ഞത് സത്യമാണെന്ന് ഭാവത്തിൽ മഞ്ജുസും പയ്യെ മൂളി .