“ഗുഡ് മോർണിംഗ് മഞ്ജു ..ദെൻ പിന്നെന്തൊകെ ഉണ്ട്..ഹൌ ഈസ് യുവർ മാരീഡ് ലൈഫ് ?”
സരിത മിസ് ബാഗ് മേശപ്പുറത്തേക്ക് വെച്ചു കസേരയിലേക്കിരുന്ന ആസനസ്ഥയായികൊണ്ട് തിരക്കി .
“ഇങ്ങനെ പോകുന്നു മോളെ ..കുഴപ്പം ഒന്നും ഇല്ല ‘
മഞ്ജു ഫോണിൽ കളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“മ്മ്…ചുളുവിൽ ഒരു യങ് ഹാൻഡ്‌സം ഹസ്ബന്റിനെ ഒപ്പിച്ചല്ലേടി നാറി ”
സരിത മിസ് ചിരിയോടെ തിരക്കി .
“ഹ ഹ ..ആഹ്..അതും ഒരു രസം അല്ലെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു.
“ആഹ്..പക്ഷെ മോളെ നമുക്കൂടെ ഒരവസരം തരുമോ ടീച്ചറെ എന്നൊക്കെ ചോദിച്ചു ഓരോ തലതെറിച്ചവന്മാർ ചൊറിയാൻ സാധ്യത ഉണ്ട്..അതൊന്നു സൂക്ഷിച്ചോ..”
സരിത മിസ് ചിരിയോടെ പറഞ്ഞു .
“മ്മ്…പിള്ളേരെ ഫേസ് ചെയ്യാൻ എനിക്കും ചെറിയ ടെൻഷൻ ഉണ്ട് ..ഒരുവിധം എല്ലാരും അറിഞ്ഞു കാണുമല്ലേ ?”
മഞ്ജു നഖം കടിച്ചുകൊണ്ട് ചോദിച്ചു .
“ആഹ്…ഏറെക്കുറെ ..”
സരിത പറഞ്ഞുകൊണ്ട് ചിരിച്ചു .
“പിന്നെ മോളെ..നിനക്ക് മടുക്കുവാണേൽ ചെറുക്കനെ എനിക്ക് തന്നേക്കണം കേട്ടോ..എന്നെ കൊതിപ്പിച്ചിട്ട ചെക്കൻ പോയത്..”
സരിത മിസ് കള്ളച്ചിരിയോടെ ശബ്ദം താഴ്ത്തി മഞ്ജുസിന്റെ കാതിൽ കളിയായി പറഞ്ഞു .
“ഛീ പൊടി അവിടന്ന് …നിനക്കിപ്പോഴും ഈ തെറിച്ച സ്വഭാവം നിർത്താറായില്ലേ..”
മഞ്ജുസ് അവരുടെ കയ്യിൽ നുള്ളി ഒരുപദേശം പോലെ പറഞ്ഞു .
“ഓ..ഇനി ബാക്കിയുള്ളോരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ..നീ ഒന്ന് പോ മഞ്ജു ..പിന്നെ ചെറുക്കൻ സ്മാർട്ട് ആണ് ട്ടോ ..ഐ തിങ് യു ആർ ലക്കി ”
സരിത മിസ് ചിരിയോടെ പറഞ്ഞു .
“മ്മ്…ലക്കിനു കുറവൊന്നും ഇല്ല ..ഇച്ചിരി പൊട്ടിത്തെറി ഒകെ ഉണ്ടേലും അങ്ങനെ പോണൂ..പിന്നെ മാരീഡ് ആയപ്പോ പഴയ പോലെ പ്രേമിച്ചു നടക്കാൻ പറ്റണില്ല..അതാണ് ഒരു പ്രെശ്നം ”
മഞ്ജു ചിരിയോടെ പറഞ്ഞു സരിതയെ നോക്കി .
“ആഹ്…സ്റ്റിൽ നിന്റെ മുഖം കണ്ടാൽ അറിയാം നീ വളരെ ഹാപ്പി ആണെന്ന്..”
സരിത മിസ് ഗൗരവത്തിൽ പറഞ്ഞു ചിരിച്ചു .