“ഹ ഹ ..അത് കലക്കി മഞ്ജു ..കൊള്ളുമ്പോ എല്ലാര്ക്കും കൊള്ളിച്ചു കൊടുക്കണം ”
മഞ്ജുസ് പറഞ്ഞത് ഇഷ്ട്പെട്ട അജീഷ് സാർ അവളെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .
“താല്പര്യം ഉണ്ടായിട്ടൊന്നുമല്ല മാഷെ ..പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇത് രഹസ്യം ആക്കി വെച്ചതാണെന്നു ..എല്ലാവരോടും പറഞ്ഞിട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് ..ആ പയ്യനില്ലാത്ത കുഴപ്പമാണ് ഇവർക്കൊക്കെ “
മഞ്ജുസ് ആരോടെന്നില്ലാതെ പരഞ്ഞു ബാക്കിയുള്ളവരെ ഒകെ ഒന്ന് തറപ്പിച്ചു നോക്കി .
“ഓ അതിനിപ്പോ മഞ്ജു ടീച്ചർ ചൂടാവാണ്ട കാര്യം ഒന്നുമില്ല..നിർമല ടീച്ചർ ഒരു തമാശ പറഞ്ഞതല്ലേ..”
വരുന്ന വഴിക്ക് പരിചയപ്പെട്ട ജിഷ മിസ് ആദ്യം വിഷയം എടുത്തിട്ട നിർമല ടീച്ചറെ പിന്താങ്ങി .
“ആഹാ..കേൾക്കുന്നവർക്ക് കൂടി തോന്നണ്ടേ ടീച്ചറെ ..പിന്നെ എന്റെ കല്യാണത്തെ കുറിച്ച് നിങ്ങളൊക്കെ എന്തിനാ ടെൻഷൻ അടിക്കുന്നെ..ഇവിടിപ്പോ കല്യാണം കഴിക്കാത്തത് മായ മാത്രം അല്ലെ ഉള്ളു ”
മഞ്ജു ചിരിയോടെ എല്ലാവരെയും അടിച്ചു നിറത്തികൊണ്ട് കത്തിക്കയറി . അല്ലേലും വാക് സാമർഥ്യം എന്റെ മഞ്ജുവിന് വേണ്ടുവോളം ഉണ്ട്. എന്നെ ഓരോന്ന് കൊള്ളിച്ചു പറയുമ്പോൾ ദേഷ്യം വരുന്നത് അതുകൊണ്ടാണ് .
“ആഹ്..ആഹ്…ഞങ്ങളൊന്നും പറയുന്നില്ലേ..മഞ്ജു മിസ് നല്ല ചൂടിൽ ആണെന്ന തോന്നുന്നേ ”
നിർമല ടീച്ചർ മഞ്ജുസിനെ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കികൊണ്ട് ഒഴിഞ്ഞു മാറി..
“ഒരു ചൂടും ഇല്ല നിർമല ചേച്ചി..കല്യാണം കഴിഞ്ഞു ഞങ്ങളും വീട്ടുകാരും ഒകെ ഹാപ്പി ആണ്..പിന്നെ എന്തിനാ ചൂട് പിടിക്കുന്നെ ..”
മഞ്ജുസ് ചിരിയോടെ അവരെ നോക്കി കൈ ടേബിളിനു മീതെ പിണച്ചു വെച്ചു .
“ആഹ്…നല്ലൊരു പയ്യൻ ആയിരുന്നു ..എന്തായാലും ടീച്ചർ ഭാഗ്യവതിയാ..നമ്മളുടെ ഒകെ ഭർത്താക്കന്മാര് കുറച്ചു കഴിഞ്ഞ വാർധക്യ പെൻഷൻ വാങ്ങാനാവും..മഞ്ജു മിസ്സിന് ആ കാര്യത്തിൽ ടെൻഷൻ വേണ്ട ”
കൂട്ടത്തിലെ തമാശക്കാരിയായ വിലാസിനി ടീച്ചർ ചിരിയോടെ പറഞ്ഞു .
“ഹ ഹ ഹ..അത് നേരാ…’
അവരുടെ ആ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. മഞ്ജുസും ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ചൊറിയാൻ വേണ്ടി പറഞ്ഞാലും അല്ലേലും അതിൽ ഒരു തമാശ ഉണ്ടെന്നു മഞ്ജുസിനു തോന്നിക്കാണും . മായേച്ചിയും ആ തമാശക്ക് കുലുങ്ങി ചിരിച്ചു .
“ആഹ്..അതൊക്കെ പോട്ടെ ടീച്ചറെ..ഫാമിലിയിൽ ആർക്കും ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?”