“എന്താ സാറിന്റെ പ്രെശ്നം ?. ഞാൻ ഇന്ന് സരിതെടെ കാര്യം പറഞ്ഞോണ്ടാണോ ?”
മഞ്ജുസ് പുഞ്ചിരിയോടെ എന്നെ നോക്കി എന്റെ വലതു തുടയിൽ ഇടംകൈകൊണ്ട് പയ്യെ തഴുകി..
“അതും ഉണ്ടെന്നു വെച്ചോ ..ഇയാൾക്കെന്താ എന്നെ വിശ്വാസം ഇല്ലേ ? എന്നെ അങ്ങനെയാണോ കണ്ടേക്കുന്നെ ?”
ഞാൻ സ്വല്പം വിഷമത്തോടെ തന്നെ ചോദിച്ചു .
എന്റെ ഭാവം കണ്ടിട്ട് മഞ്ജുസ് അമ്പരന്നു ..
“അയ്യേ ..നീ എന്താ പൊട്ടാ ഇങ്ങനെ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ…”
എന്ന് ആശ്വസിപ്പിക്കാൻ എന്നോണം മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ തോളിലൂടെ ഇടംകൈ ചുറ്റി പിടിച്ചു ..
“അത് മാത്രം അല്ല..നിനക്കെപ്പോഴും ഒരു പോസ് ആണ് ..ഞാനെപ്പോഴും ഇങ്ങനെ പുറകെ നടക്കണം എന്നാണോ ?”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .
അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല. ചുമ്മാ ഒന്ന് ചിരിച്ചു എന്ന് തന്നെ നോക്കി .
“ചിരിക്കാൻ പറഞ്ഞതല്ല ..”
അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“പിന്നെ നീ പറഞ്ഞാ ഞാൻ പേടിക്കണോ ?”
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞു..പക്ഷെ ഞാൻ തലവെട്ടിച്ചു ഒഴിഞ്ഞു മാറി അവളെ സ്വല്പം വിട്ടു പിടിച്ചു..
“വേണ്ട വേണ്ട..ഈ സോപ്പിടുന്ന പരിവാടി ഒന്നും വേണ്ട ..ഓഹ് പിന്നെ രണ്ടു കിസ് അടിച്ച ഞാൻ അങ്ങ് വീഴുമെന്നാണോ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു .
“കവി ..ദേ ഞാൻ ഇത്രേ നേരം ഒന്നും പറഞ്ഞില്ലാട്ടോ…നീ വെറുതെ ഇഷ്യൂ ഉണ്ടാക്കി ഓരോന്ന് തുടങ്ങണ്ട ”
മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു എന്നെ നോക്കി മുഖം വീർപ്പിച്ചു . ആ ട്യൂൺ ഒരുമാതിരി എന്നെ പുഛിക്കുന്ന പോലെ ആയിരുന്നു..അതെനിക് തീരെ പിടിച്ചില്ല…
“ഓഹ് പിന്നെ എന്ന നീ ഒന്ന് തുടങ്ങു ..ഒന്ന് കാണട്ടെ ”
ഞാനും അതെ പുച്ഛത്തിൽ തിരിച്ചടിച്ചു .
“ആക്ച്വലി എന്താ നിന്റെ പ്രോബ്ലം ..എനിക്കൊന്നും മനസിലാവുന്നില്ല ..ഞാൻ എന്ത് കാണിച്ചെന്ന നീ പറയണേ ?”
മഞ്ജു ഒടുക്കം അയഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു എന്നെ നോക്കി .
“ഒന്നും കാണിച്ചെന്നല്ല ..എന്നെ ഒരുമാതിരി വിശ്വാസമില്ലാത്ത പോലെ സംസാരിക്കുന്നതും ബീഹെവ് ചെയ്യുന്നതും എനിക്കിഷ്ട്ടാവുന്നില്ല..ഇന്ന് ഞാൻ മായേച്ചിയുടെ അടുത്ത സ്വല്പം ക്ളോസ് ആയപ്പോൾ നിന്റെ മോന്ത ഒരു കൊട്ട ആയല്ലോ…?”
ഞാൻ ശബ്ദം താഴ്ത്തി എന്നാൽ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ നോക്കി .
“ഓഹ്…അത് പിന്നെ അങ്ങനെ അല്ലെ ആവൂ ..നീ എന്തിനാ വേറെ ആൾക്കാരുടെ അടുത്ത് ഒട്ടിനിക്കണേ ?”