രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

ഞാൻ അവളെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു ഗിയർ ലിവർ തട്ടികൊണ്ട് വേഗത കൂട്ടി . പിന്നെ ഞങ്ങളൊന്നും സംസാരിക്കാൻ നിന്നില്ല. പത്തുമിനുട്ടിനകം ഞങ്ങൾ വീട്ടിലെത്തി . കാർ നിർത്തി ബാഗും എടുത്തു മഞ്ജുസ് മുന്നേ നടന്നു . പിന്നാലെ ഞാനും . അഞ്ജു കോളേജ് കഴിഞ്ഞെത്തി ഹാളിൽ ഇരുന്നു ചായയും മിക്സ്ചറും കഴിക്കുന്നുണ്ട്..ഞങ്ങളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു അവൾ വീണ്ടും പണി തുടർന്നു.

ഗൗരവം വെടിഞ്ഞു മഞ്ജുസും പുഞ്ചിരി തൂകി . പിന്നെ സ്റ്റെയർ കേസ് കയറി മുകളിലെ ഞങ്ങളുടെ റൂമിലേക്ക് പോയി . നേരെ ഡ്രസ്സ് ഒകെ അഴിച്ചിട്ട കുളിയും കഴിഞ്ഞാണ് മഞ്ജു പിന്നെ താഴേക്കിറങ്ങിയത് . ഒരു ഇളംനീല ബെഡ്‌റൂം നൈറ്റി അണിഞ്ഞു അവൾ താഴേക്കിറങ്ങി വന്നു . കുളി കഴിഞ്ഞു നേരിയ ഈറനുള്ള മൂടിയോടെ ഹാളിലെത്തിയ അവൾ സോഫയിലിരിക്കുന്ന എന്നെയും അഞ്ജുവിനെയും നോക്കി പുഞ്ചിരി തൂകി നേരെ കിച്ചണിലൊട്ടു പോയി .

അമ്മ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. റേഷൻ കടയിലോ മറ്റോ പോയതാണ് എന്നാണ് തോന്നുന്നത് . അടുക്കളയിൽ ചെന്ന് തിളപ്പിച്ച് വെച്ചിരുന്ന ചായ ഒന്നുടെ ചൂടാക്കി രണ്ടു ഗ്ലാസ്സുകളിൽ ആക്കി പകർന്നുകൊണ്ട് അവൾ തിരികെയെത്തി . ഒരെണ്ണം എന്റെ നേരെ നീട്ടി..ഞാനതു വാങ്ങിയതും മഞ്ജുസ് തിരിഞ്ഞു നടന്നു ഡൈനിങ് ടേബിളിനോട് ചേർന്ന് കസേരയിൽ ചെന്നിരുന്നു .

“അഞ്ജു ആ ന്യൂസ് പേപ്പർ ഒന്ന് എടുക്കുമോടി ..ഞാൻ രാവിലെ വായിക്കാറില്ല..ക്‌ളാസ് കഴിഞ്ഞു വന്നാ പതിവ് ”
മഞ്ജു ചൂട് ചായ ഊതിക്കൊണ്ടിരിക്കെ പയ്യെ പറഞ്ഞു അഞ്ജുവിനെ നോക്കി .

അഞ്ജു പ്രേത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അടുത്തിരുന്ന എന്നെ ഒന്ന് നോക്കി . പിന്നെ എഴുനേറ്റു ഉമ്മറത്ത് ചെന്ന് പേപ്പർ എടുത്തു തിരികെ എത്തി അത് ഡൈനിങ് ടേബിളിൽ മഞ്ജുവിന് മുൻപിൽ കൊണ്ടിട്ടു.

“ദാ ചേച്ചി..”
അഞ്ജു ഗൗരവത്തിൽ പറഞ്ഞു അവൾക്കരികിലേക്കിരുന്നു . പിന്നെ കോളേജിലെ വിശേഷങ്ങളൊക്കെ തിരക്കി . മഞ്ജു അതിനൊക്കെ വല്യ ആവേശത്തിൽ തന്നെ മറുപടിയും നൽകി .

ഞാൻ അതൊക്കെ നോക്കികൊണ്ട് ചായ കുടിച്ചു തീർത്തു . പിന്നെ പയ്യെ അവിടെ നിന്നും വലിഞ്ഞു കളിസ്ഥലത്തേക്കു ഇറങ്ങി .നാളെ തിരിച്ചു പോണം..അപ്പോൾ കൂട്ടുകാരെ ഒകെ ഒന്ന് കണ്ടു യാത്ര പറയണം,.ഒന്ന് മനസറിഞ്ഞു ഫുട്ബോൾ കളിക്കണം ! ആ ചിന്തകളുമായി ഞാൻ ബൈക്ക് എടുത്തിറങ്ങി .

പിന്നെ തിരികെ എത്തുന്നത് എട്ടുമണി ഒകെ കഴിഞ്ഞാണ് . തിരികെ എത്തുമ്പോൾ അമ്മ ഹാളിൽ ഇരുന്നു ടി.വി കാണുകയാണ് . അഞ്ജു അവളുടെ റൂമിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു, അല്ലെങ്കിൽ ആ നേരത്തു ഹാളിൽ അമ്മയോടൊപ്പം ഇരുന്നു സീരിയൽ കാണും .

കളി ഒകെ കഴിഞ്ഞു കുറച്ചു നേരം പാടത്തിരുന്നു കാറ്റും കൊണ്ട് വർത്താനം പറഞ്ഞിരുന്ന ശേഷമാണ് ഞാൻ എത്തിയത്. അതുകൊണ്ട് തന്നെ വിയർത്തു മുഷിഞ്ഞാണ് വരവ് .

Leave a Reply

Your email address will not be published. Required fields are marked *