രതിശലഭങ്ങൾ മഞ്ജുസും കവിനും 10
Rathushalabhangal Manjuvum Kavinum Part 10 | Author : Sagar Kottapuram | Previous Part
അധികം വൈകിക്കണ്ട എന്ന ഒറ്റ കാരണം കൊണ്ടാണ് എഴുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് ..പേജുകൾ വളരെ കുറവായിരിക്കും ക്ഷമിക്കണം – സാഗർ !
മഞ്ജുവും മായേച്ചിയും കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ പതിയെ കോളേജിൽ നിന്നും പിൻവാങ്ങി . ഒരുപാട് മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ആ കലാലയം വിട്ടകലുമ്പോൾ എന്റെ കണ്ണ് സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല ..ചെറുതായി നിറഞ്ഞു !ആദ്യത്തെ പരിഭ്രമം ഒകെ മറന്നു ഒന്ന് ബോൾഡ് ആയി മഞ്ജുവും സ്റ്റാഫ് റൂമിലേക്ക് കയറി , സ്വല്പം ധൈര്യം സംഭരിച്ചു ഒരു ദീർഘ ശ്വാസം എടുത്തു മഞ്ജുസ് ഗോദയിലേക്കിറങ്ങി . വിവാഹ ശേഷം ആദ്യമായി കോളേജിലെത്തിയ അവളെ അതിന്റെ എക്സൈറ്റ്മെന്റുകൊണ്ടും , കാര്യങ്ങളുടെ ഡീറ്റെയിൽസ് അറിയാൻവേണ്ടിയുള്ള ത്വര കൊണ്ടും മറ്റു സ്റ്റാഫുകൾ ആവേശത്തോടെയാണ് സ്വീകരിച്ചത് .
ഒന്നിനും പിറകെ ഒന്നായും കൂട്ടമായും സ്റ്റാഫുകൾ അവളെ സ്വീകരിച്ചു . കമന്റുകളും ചിരിയും കാലിയാക്കലുകളുമൊക്കെ ആ സ്വീകരണത്തിൽ അടങ്ങിയിരുന്നു .ആദ്യമൊന്നു ചൂളി പോയെങ്കിലും പിന്നീട് കക്ഷി പിടിച്ചു നിന്നു . എല്ലാവരെയും വിഷ് ചെയ്തു മഞ്ജുസും മായേച്ചിയും അവരവരുടെ സീറ്റിൽ പോയിരുന്നു . ബാഗ് എടുത്തു മേശപ്പുറത്തേക്ക് വെച്ച് മഞ്ജുസ് കോൺഫിഡൻസ് ഉയർത്താനായി ഒന്ന് ദീർഘ ശ്വാസം എടുത്തു കണ്ണടച്ച് ഇരുന്നു ..
“മഞ്ജു എങ്ങനെ ഉണ്ടായിരുന്നു ഹണിമൂൺ ഒക്കെ ?
മഞ്ജു ടീച്ചറുടെ ഒരു ഭാഗ്യം നോക്കണേ ..സ്റ്റുഡന്റിനെ തന്നെ ഭർത്താവായി കിട്ടി ഹ ഹ ..”
മഞ്ജുസ് ചെന്നിരുന്നതും കൂട്ടത്തിലൊരു വിഷ ജന്തു സ്വല്പം ഉറക്കെ വിശേഷം ചോദിക്കുന്ന വ്യാജേന പറഞ്ഞു ചിരിച്ചു …അതിനു കോറസ് പാടും പോലെ മറ്റുള്ള ടീച്ചേഴ്സിൽ ചിലരും പൊട്ടിച്ചിരിച്ചു .
“അതിനെന്താ ടീച്ചറെ ..സ്റ്റുഡന്റിനെ കെട്ടാൻ പാടില്ലെന്ന് നിയമം ഉണ്ടോ ”
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും മായേച്ചിയെ നോക്കി ധൈര്യം വീണ്ടെടുത്ത് മഞ്ജുസ് തിരിച്ചടിച്ചു .
“അല്ല..എന്നാലും ടീച്ചറുടെ ഒകെ ഒരു തൊലിക്കട്ടി ..”
മഞ്ജുസിന്റെ ചോദ്യത്തിൽ പതറിയ സഹപ്രവർത്തകയായ ടീച്ചർ നിർമല ചിരിയോടെ ഒന്ന് ചൊറിഞ്ഞു .
“ആഹ് ..കൊറച്ചു തൊലിക്കട്ടി ഉണ്ട്..നിങ്ങളുടെ ഒക്കെ ഇടയില് പിടിച്ചു നിക്കണ്ടേ ടീച്ചറെ ”
മഞ്ജുസ് ചെറുചിരിയോടെ സ്വല്പം പുച്ച്ചം ഇട്ടു പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ അതേറ്റുപിടിച്ചു ചിരിച്ചു…