ഞാൻ മതിലിൽ നിന്ന് നിരങ്ങി താഴോട്ടിറങ്ങിയപ്പോഴേക്കും മഞ്ജുസും കാറിൽ നിന്നിറങ്ങി കഴിഞ്ഞിരുന്നു.
അവളുടെ വേഷവും മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി !
ഒരു കസവ് സെറ്റ് സാരിയും ഇളം പച്ച നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . കൈ ഇറക്കം നോർമൽ സൈസ് ആണ് .അതുകൊണ്ട് തന്നെ മുക്കാൽ ഭാഗം നഗ്നമായ കൈകൾ കാണാം . പിറന്നാൾ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്നു എനിക്ക് തോന്നി.നെറ്റിയിൽ ചെറിയ നീളത്തിൽ ചന്ദനം തൊട്ടിട്ടുണ്ട്. മുടിയിൽ തുളസി കതിരും കാണാനുണ്ട് !
വയറിന്റെ സ്വല്പം ഭാഗം പുറത്തു കാണാനും ഉണ്ട്…
വലതു കയ്യിൽ കറുത്ത ലേഡീസ് വാച് , ഇടം കയ്യിൽ സ്വർണ വളകൾ ! കാതിൽ സ്വർണ കമ്മലും , കഴുത്തിൽ നേർത്ത സ്വർണ മാലയും ഉണ്ട് . കണ്ണെഴുതിയ പോലെ ഉണ്ട്, അതോ ഐ ലൈനർ ആണോ എന്തോ ! വേറെ മേക്ക്അപ് ഒന്നുമില്ല..ലിപ്സ്റ്റിക് പോലും തേച്ചിട്ടില്ല !
ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടോ എന്ന് തോന്നിയെങ്കിലും ആ ഭഗവതിയെ കണ്ടപ്പോ ഒരിളക്കം തോന്നാതിരുന്നില്ല .
ബാഗ് എടുത്തു വലതു തോളിലേക്കിട്ടു അവൾ ഞങ്ങളെ നോക്കി കൈവീശി ഹായ് പറഞ്ഞു . ഞാൻ മഞ്ജുസിനെ ഒന്ന് അടിമുടി നോക്കി കൊണ്ട് ശ്യാമിനെ നോക്കി..അവൻ മഞ്ജുസിനെ തിരിച്ചും വിഷ് ചെയ്തു ചിരിച്ചു..പിന്നെ ഡ്രസ്സ് അടിപൊളി ആയിട്ടുണ്ടെന്നു കൈകൊണ്ട് ആംഗ്യം കാണിക്കയും ചെയ്തു .
അതിനു മറുപടി എന്നോണം അവൾ ചിരിക്കുന്നുമുണ്ട് .
“എന്ന ലുക്ക് ആണെടെയ് മിസ് “
അവൻ എന്റെ തോളിൽ തോളുരുമ്മിക്കൊണ്ട് പറഞ്ഞു. ഞാനവനെ ഒന്ന് നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജുസിനടുത്തേക്ക് നടന്നു. ഇനിയിപ്പോ ആരേലും കണ്ടാലും കുഴപ്പമില്ല..
ഞാൻ ശ്യാമിനൊപ്പം അവളുടെ അടുത്തേക്ക് ചെന്നു .
“മിസ്സെന്താ ഇന്ന് ഈ വേഷത്തിൽ ?”
ഞാൻ എന്തേലും ചോദിയ്ക്കാൻ തുടങ്ങും മുൻപ് ശ്യാം ചാടി കയറി ചോദിച്ചു.
“അപ്പൊ ഇയാളൊന്നും പറഞ്ഞില്ലേ…?”
മഞ്ജു എന്നെ ചൂണ്ടിക്കൊണ്ട് ശ്യാമിനെ നോക്കി.
“ഇല്ലല്ലോ..എന്താ സംഭവം ?”
ശ്യാം എന്നെയും അവളെയും മാറി മാറി നോക്കി.
“ഏയ് ഒന്നുമില്ല..ഇന്നെന്റെ പിറന്നാളാ “