“ചെ…”
ഞാൻ മനസിൽ പറഞ്ഞു അവളെ ജാള്യതയോടെ നോക്കി.
“മ്മ്..എന്താന്ന് വെച്ചോ ആയിക്കോ മോനെ…ഞാനൊന്നും പറയാൻ പോണില്ല…പക്ഷെ അച്ഛനൊക്കെ അറിഞ്ഞാ നിന്നെ വീട്ടിനു അടിച്ചു പുറത്താക്കും “
അവൾ ഒരു ഭീഷണി പോലെ പറഞ്ഞു.
“മ്മ്..നേരാണ്..അച്ഛൻ കുറച്ചു പ്രെശ്നം ആണ് ..”
ഞാൻ മനസ്സിലോർത്തു !
അവളതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി .
“പിന്നെ ..ആ ചേച്ചി നല്ല സുന്ദരി ആണുട്ടോ ..കണ്ട പറഞ്ഞേക്ക്”
അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി . എനിക്ക് ആദ്യമായി അഞ്ജുവിനോട് ഒരു ഇഷ്ടക്കൂടുതൽ തോന്നി. സംഭവം കീരിയും പാമ്പും ആണേലും മഞ്ജുസിന്റെ കാര്യം അറിഞ്ഞിട്ടും അവളാരോടും ഒന്നും പറഞ്ഞില്ല . മാത്രമല്ല വീട്ടിൽ പ്രെശ്നം ആയപ്പോൾ അവളെനിക്ക് വേണ്ടി സംസാരിക്കുവേം ചെയ്തു..
അഞ്ജു അറിഞ്ഞതോടെ പ്പ്രേശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അവളെപ്പോഴും എന്നെ ഒരുമാതിരി ആക്കിയ നോട്ടവും , സംസാരവും ഒക്കെ ആണ് . അതായിരുന്നു സഹിക്കാൻ പറ്റാത്തത് ! ആഹ് എന്തേലും അകറ്റേന്നു കരുതി ഞാൻ സഹിച്ചു പിടിച്ചു .
പിന്നെ പിറ്റേന്ന് പതിവ് പോലെ കോളേജിലേക്ക് . സ്വല്പം നേരത്തെ തന്നെ ഞാനും ശ്യാമും ഒകെ കോളേജിലെത്തി . മഞ്ജുവിന്റെ വീട്ടിൽ പോയ കാര്യം ഒകെ ഞാനും ശ്യാമും സംസാരിച്ചോണ്ട് നിക്കേ ആണ് മഞ്ജുസിന്റെ കാർ സ്വല്പം സ്പീഡിൽ കോളേജിലേക്കുള്ള നടവഴിയിലേക്ക് കയറി കുതിച്ചു വരുന്നത് ഞങ്ങൾ കണ്ടത് !
ഞങ്ങൾ മതിലിൽ ഇരുന്നു ആ കാഴ്ച നോക്കി നിൽക്കെ അത് പാർക്കിങ്ങിലേക്ക് ക്ഷണ നേരം കൊണ്ട് കടന്നു കഴിഞ്ഞിരുന്നു . ഫ്രണ്ട് ഗ്ലാസ്സിനുള്ളിലൂടെ കനടപ്പോൾ തന്നെ അവളുടെ വേഷം സെറ്റ് സാരി ആണെന്ന് എനിക്ക് മനസിലായി !
ഞാൻ പറഞ്ഞത് അപ്പാടെ അനുസരിച്ചു ! എന്ത് വേണ്ടെന്നു പറഞ്ഞോ അതിട്ടു വന്നേക്കുന്നു .