ഏതൊക്കെ ടീച്ചേർസ് ഒപ്പം ഉണ്ടാകണമെന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു ബസ്സിൽ കുറഞ്ഞത് രണ്ടു ടീച്ചറും രണ്ടു സാറന്മാരും വേണമെന്ന് നിർബന്ധം ആയി .
നമഞ്ജുവും മായാ മിസ്സും ആയിരുന്നു ഞങ്ങളൊക്കെ സജസ്റ്റ് ചെയ്തത് . സാറന്മാരായി പ്രകാശ് , അജിത് കുമാർ എന്നിവരും . അങ്ങനെ കത്ത് കാത്തിരുന്ന ആ ദിവസവും വന്നടുക്കാറായി. ടൂറിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ പ്രെശ്നം ഒന്നുമുണ്ടായിരുന്നില്ല..പൈസയുടെ കാര്യത്തിൽ പിന്നെ പ്രേശ്നമില്ല. മാമന്മാരൊക്കെ സഹായിക്കും . ഇല്ലെങ്കിൽ വേൾഡ് ബാങ്ക് മഞ്ജുസ് എന്റെ കൂടെ തന്നെ ഉണ്ടല്ലോ ! പക്ഷെ ഇപ്പോഴും അവളെ ബുദ്ധിമുട്ടിക്കുന്നത് , അല്ലെങ്കിൽ ഊറ്റുന്നത് ശരിയല്ലല്ലോ ..ഞാൻ തന്നെ പൈസ ഒക്കെ ഒപ്പിച്ചു .
അങ്ങനെ ആ നാളും എത്താറായി…അതിനിടക്ക് പോയ സെമെസ്റ്റെർ റിസൾട്ടും വന്നു !