“ചുമ്മാ…നിന്നെ വിളിക്കാൻ ഇപ്പോ കാരണം എന്തേലും വേണോ ..”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .
“എന്നാലും…എന്തേലുമൊക്കെ ഉണ്ടാവൂലോ “
ഞാൻ കുത്തികുത്തി ചോദിച്ചു.
“ഒന്നുമില്ല..ഞാൻ ചുമ്മാ വിളിച്ചത..”
മഞ്ജു ചിരിച്ചു.
“എന്തായാലും വിളിച്ചില്ലേ..എന്തേലുമൊക്കെ പറയെന്നെ …”
ഞാൻ മഞ്ജുസിനെ ഒന്ന് മൂഡാക്കാൻ ശ്രമിച്ചു.
“ഡാ..നീ എങ്ങോട്ടാ ഈ പോണെന്നൊക്ക എനിക്ക് മനസിലാവുന്നുണ്ട് ..വേണ്ട ട്ടോ ..ഞാനിപ്പോ അതിനു പറ്റിയ അവസ്ഥയിൽ അല്ല ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
“അതെന്താ…?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“കുന്തം..ഇവിടൊക്കെ ആളുകളാ ചെക്കാ “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .
“അത് ശരി..അപ്പൊ അവിടന്ന് പൊന്നില്ലേ ഇതുവരെ ? നാളെ കോളേജില് വരോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ലെടാ..അവിടെ തന്നെയാ ..നാളെ രാവിലെ നേരത്തെ ഇറങ്ങണം ..കോളേജിലൊക്കെ വരും , നീ പേടിക്കണ്ട “
മഞ്ജു ചിരിച്ചു .
“പേടി ആയിട്ടൊന്നും അല്ല ..മഞ്ജുസ് ഇല്ലെങ്കി ഇപ്പോ എന്തോ പോലെയാ ..ഇപ്പോ ക്‌ളാസ്സില് വരുന്നെന്റെ മെയിൻ ഉദ്ദേശം തന്നെ മഞ്ജുസാ…”
ഞാൻ ചിരിയോടെ അടുത്തിരുന്ന ചെടിയിലെ പൂവ് നുള്ളി എറിഞ്ഞുകൊണ്ട് പറഞ്ഞു .
“അയ്യടാ ..നല്ല സോപ്പാണല്ലോ ..”
മഞ്ജു കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .
“അല്ല..സത്യായിട്ടും ..പിന്നെ മഞ്ജുസ്..എനിക്കൊരു കാര്യം പറയാൻ ഉണ്ട്…പറഞ്ഞോട്ടെ..?”
ഞാൻ സംശയത്തോടെചോദിച്ചു.
“മ്മ്…എന്നതാ ഡാ ?”
അവൾ ചോദിച്ചു .
“ഒന്നുമില്ല…മഞ്ജുസ് ഇനി സാരി ഒന്നും ഉടുത്തോണ്ട് കോളേജിൽ വരണ്ട …”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ മറുതലക്കൽ മഞ്ജുസ് ഒന്ന് ചിരിച്ചു.
“പിന്നെ…തുണി ഇല്ലാതെ വരണോ ..?”