കപ്പിൾസ് ആയിട്ട് വരുന്ന ലവേർസ് , ന്യൂലി മാരീഡ് കപ്പിൾസ് ഒകെ കാബിനകത്തൊട്ടാണ് കയറുക. അവർക്കു മിണ്ടിയും പറഞ്ഞു ശല്യമില്ലാതെ ഇരിക്കാം .
മഞ്ജുസിന്റെ സെറ്റ് സാരിയൊക്കെ ചുറ്റിയുള്ള വരവ് കണ്ടിട്ട് റെറ്റോറന്റിലെ പയ്യന്മാരും സ്റ്റാഫും ഒകെ ചുഴിഞ്ഞു നോക്കുന്നുണ്ട് . അത് മനസിലായെന്നോണം അവളുടെ മുഖത്ത് സ്വല്പം നാണവും പതറലും ഒക്കെ ഉണ്ട് .
അവൾ എന്റെ പുറകെ കാബിനകത്തേക്ക് കയറി ഇരുന്നുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .
“ഹോ..”
അവൾ സാരിത്തുമ്പ് ഉയർത്തി മുഖവും കഴുത്തുമൊക്കെ പതിയെ ഒപ്പി . എ.സി റെസ്റ്റോറന്റ് ആയിട്ടും മഞ്ജുസ് ചെറുതായി വിയർത്തിരുന്നു .
ഞങ്ങൾ കയറി കഴിഞ്ഞ ഉടനെ ഓർഡർ എടുക്കാനുള്ള ആള് വന്നു . രണ്ടു ഷേക്ക് പറഞ്ഞു ഞാൻ അയാളെ പെട്ടെന്ന് പറഞ്ഞു വിട്ട് കൊണ്ട് മഞ്ജുസിനെ നോക്കി .
അവൾ മൊബൈലും നോക്കി ഇരിപ്പാണ് . ഞാൻ ശ്രദ്ധിക്കുന്നത് കണ്ട അവൾ പുരികം രണ്ടു മൂന്നു വട്ടം മുകളിലേക്കും താഴോട്ടും ചലിയ്പ്പിച്ചു എന്താണെന്നു തിരക്കി..
ഞാൻ ഒന്നുമില്ലെന്ന് കണ്ണിറുക്കി .
“ഹാഹ്..എന്താന്ന് വെച്ച പറയെടാ..”
അവൾ ഫോൺ ടേബിളിനു മെത്തേക്കു വെച്ചുകൊണ്ട് പറഞ്ഞു .
“പറയാം..അയാള് സാധനം കൊണ്ട് തന്നു പോട്ടെ….”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
“ഡാ..വേണ്ടാത്ത പണി ആണേൽ..ഞാനിപ്പോ ഇറങ്ങി പോവും ട്ടോ “
മഞ്ജു എന്ന അത്ര വിശ്വസമില്ലാത്ത പോലെ പറഞ്ഞു .
“ഹാഹ്..അതൊന്നും അല്ല….”
ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ്…”
അവൾ മൂളികൊണ്ട് താടിക്കു കൈത്താങ്ങി ഇരുന്നു .
അപ്പോഴേക്കും വെയ്റ്റർ ഷേക്കുമായി എത്തി . അത് ഞങ്ങളുടെ മുൻപിലേക്ക് നീക്കി വെച്ചു തന്നു ഒരാക്കിയ ചിരിയും ചിരിച്ചു അയാൾ പോയി . ഒരാണിനെയും പെണ്ണിനേയും ഇങ്ങനെ കണ്ടാൽ നാട്ടുകാരുടെ സ്ഥായീ ഭാവം ഇതാണെന്നു തോന്നും..മൈരുകൾ!!
അയാൾ പോയതും ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് ചെന്നിരുന്നു. അത് വരെ ഞങ്ങൾ മുഖാമുഖം , ഓപ്പോസിറ്റായിട്ടാണ് ഇരുന്നിരുന്നത് .