“നിനക്ക് മുന്തിരി വേണോ ?”
മഞ്ജുസ് തോട്ടത്തിലേക്കൊക്കെ കൗതുകത്തോടെ കണ്ണേറ് നടത്തിക്കൊണ്ട ചോദിച്ചു .
“എനിക്കെന്തിനാ ഇപ്പൊ ..”
ഞാൻ വേണ്ടെന്ന ഭാവത്തിൽ പറഞ്ഞു.
“ശേ..നോക്കെടാ പൊട്ടാ ..ഫുൾ മുന്തിരി തോപ്പുകളാ “
മഞ്ജുസ് റോഡിനു വശത്തേക്ക് ചൂണ്ടി , സ്വല്പം അകലെ ആയി നിക്കുന്ന തോട്ടങ്ങൾ കാണിച്ചു കൊണ്ട് പറഞ്ഞു .
“അതിനു ?”
ഞാൻ സംശയത്തോടെ അവളെ നോക്കി.
“അതിനൊന്നുമില്ല..ഒന്ന് പോയി കണ്ടിട്ട് വരാം”
മഞ്ജുസ് ഡോർ തുറന്നു ഇറങ്ങികൊണ്ട് പറഞ്ഞു. പുറത്തു അധികം ആളുകളൊന്നുമില്ല. വിജനമായ ഏരിയ പോലെ ആണ് . നല്ല കാറ്റുണ്ട്..ആ കാറ്റിൽ മഞ്ജുസിന്റെ ഷാളും ചുരിദാറും മുടിയുമൊക്കെ പാറി കളിക്കുന്നുണ്ട് .
ഞാൻ മനസ്സിലാ മനസോടെ പുറത്തിറങ്ങി . പിന്നെ അവളുടെ കൈപിടിച്ചുകൊണ്ട് ആ തോട്ടത്തിനടുത്തേക്ക് നീങ്ങി . അടുത്തെത്തും തോറും മുന്തിരികുലയുടെ കാഴ്ചയും കൂടുതൽ തെളിഞ്ഞു തുടങ്ങി..
അവിടെ ഉടമസ്ഥനെയോ പണിക്കാരെയോ അടുത്തെങ്ങും കാണാത്തതുകൊണ്ട് ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി . പൊട്ടിച്ചു രണ്ടു മൂന്നെണ്ണം തിന്നാൽ ഇനി വല്ല പ്രേശ്നവും ആകുമോ എന്തോ. ആളെ കണ്ടാൽ ഒന്ന് ചോദിച്ചു നോക്കാരുന്നു..
വരുന്നത് വരട്ടെ എന്ന് വെച്ച് മഞ്ജുസ് തന്നെ നല്ല പാകമായ ഒരു കുലയിൽ നിന്നും ഒരെണ്ണം കൈ ഉയർത്തി പൊട്ടിക്കാൻ നോക്കി . അവൾ കൈ ഉയർത്തിയതും ഞാൻ പെട്ടെന്ന് അവളെ അരക്കെട്ടിൽ കൈചുറ്റിപിടിച്ചുകൊണ്ട് എടുത്തുയർത്തി…
“ഏയ് ..ഡാ ഡാ..”
അവൾ ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് അമ്പരന്നു കൊണ്ട് എന്നെ വിളിച്ചു.
“കടിച്ചെടുത്തൊന്നെ “
ഞാൻ അവളെ പൊക്കി ഉയർത്തികൊണ്ട് ചിരിയോടെ പറഞ്ഞു.
അവളുടെ മുഖം അതോടെ മുന്തിരിക്കുലയുടെ തൊട്ടു മുകളിലായി ചെന്ന് നിന്നു . എന്റെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കുനിഞ്ഞു എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസ് ചുണ്ടുകൊണ്ട് മുന്തിരിക്കുലയുടെ അടിഭാഗത്തു നിന്നും രണ്ടെണ്ണം കടിച്ചെടുത്തു !
അതോടെ ഞാൻ അവളെ പതിയെ താഴെ ഇറക്കി..