മഞ്ജുസിന്റെ അച്ഛന്റെ ഗൗരവത്തിലുള്ള ശബ്ദം കേട്ടതും ഞാനും അവളും പരുങ്ങി.
പക്ഷെ ശബ്ദം കേട്ടതോടെ ആള് വേണ്ടപ്പെട്ട ആളാണെന്നു മഞ്ജുസ് അറിഞ്ഞു കഴിഞ്ഞിരുന്നു.
അങ്ങേരു മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണക്കാൻ തുടങ്ങിയതും മഞ്ജു ശബ്ദിച്ചു.
“അച്ഛാ..ഇത് ഞാനാ …”
മഞ്ജു പതിയെ പറഞ്ഞു എന്നെ നോക്കി.
“ആഹാ..മഞ്ജു മോളോ ..നീ എന്താ ഇവിടെ..ഈ നേരത്ത “
അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ട് തിരക്കി. അപ്പോഴാണ് സ്വല്പം ഗ്യാപ് ഇട്ടു ഞാൻ നിൽക്കുന്നത് അങ്ങേരു കണ്ടത്..
“ഒന്നുമില്ല..അച്ഛാ..ഞങ്ങള് ചുമ്മാ..സംസാരിക്കാൻ..”
മഞ്ജു അങ്ങേരു പെട്ടെന്ന് വന്ന വെപ്രാളത്തിൽ പരുങ്ങികൊണ്ട് പറഞ്ഞു. അതിന്റെ ഉള്ളു കള്ളി മനസിലായെന്നോണം അയാൾ ഞങ്ങളെ നോക്കി ചിരിച്ചു.
“മ്മ്…എന്നിട്ട് സംസാരിച്ചോ ?”
അയാൾ ഞങ്ങളെ നോക്കി തിരക്കി.
“മ്മ്…”
മഞ്ജു എന്നെ നോക്കികൊണ്ട് മൂളി.
“ആ..എന്ന പോയാട്ടെ ..”
അങ്ങേരു ഞങ്ങളോടായി പറഞ്ഞു . ഞാൻ മഞ്ജുസിന്റെ അച്ഛനെ പിടിക്കപ്പെട്ട ജാള്യതയോടെ നോക്കികൊണ്ട് തലതാഴ്ത്തി ഒന്നും മിണ്ടാതെ മുന്നേ നടന്നു..പിന്നാലെ പോകാൻ ഒരുങ്ങിയ മഞ്ജുസിനെ അങ്ങേര് തടഞ്ഞു വെച്ചു.
“നീ അവിടെ നിക്ക്..”
അങ്ങേരു മഞ്ജുസിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എനോട് പൊക്കോ പൊക്കോ ..എന്ന ഭാവത്തിൽ മഞ്ജു കൈകൊണ്ട് ആംഗ്യം കാണിച്ചു..
ഞാൻ അവരുന്നത് വരട്ടെ എന്ന് വെച്ചു നടന്നു നീങ്ങി അപ്പുറത്തെ സൈഡിൽ പോയി നഖം കടിച്ചു നിന്നു.
വിചാരിച്ച പ്രെശ്നം ഒന്നുമില്ല..സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജുസും അങ്ങെത്തി..
ആകെ ചമ്മി നാറിയ മുഖഭാവത്തോടെ വന്ന മഞ്ജുസിനെ ഞാൻ പുരികം ഉയർത്തി നോക്കി.
“അങ്ങേരു എന്ന പറഞ്ഞു ?”
ഞാൻ അവളോടായി തിരക്കി.
“കുന്തം…അച്ഛനെല്ലാം മനസിലായെന്ന തോന്നുന്നേ..ഒരുമാതിരി അർഥം വെച്ചുള്ള നോട്ടവും ചിരിയും..ചെ…ഞാനാകെ ചമ്മിപ്പോയി..”