അതില് മഞ്ജുസിനും വിഷമം ഉണ്ടാരുന്നു . അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് നവീനിന്റെ ആലൊചന വരുന്നത്. അറിയാവുന്ന ആളായതുകൊണ്ട് കൂടുതൽ ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണ് മൊത്തം മഞ്ജുസിന്റെ അച്ഛന്റെ ബിസിനസിൽ ആയിരുന്നെന്നു മാത്രം. പിന്നെ കടും പിടുത്തവും മഞ്ജുസിനെ സംശയവും ..എല്ലാം കൂടി സഹികെട്ടാണ് മഞ്ജുസ് അയാളുടെ വീട്ടീന്ന് ഇറങ്ങി പോന്നത് .
എന്നിട്ടും ഇടക്കിടെ അയാള് വന്നു ശല്യം ചെയ്യും . ഡിവോഴ്സ് ഫയൽ ചെയ്ത ദേഷ്യത്തിനാണ് അന്ന് മഞ്ജുസിന്റെ വാടക വീട്ടിൽ വന്നു പ്രെശ്നം ഉണ്ടാക്കി അവളെ കസേര കൊണ്ട് അടിച്ചത് !അവര് തമ്മിൽ അങ്ങനെ കാര്യമായി കിടപ്പറ ബന്ധം പോലും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് മഞ്ജുസ് എന്നോട് തന്നെ പറഞ്ഞത്.
ഇജ്ജാതി മലരൻ! മഞ്ജുസിനെ പോലൊരു കിടു പെണ്ണ് , എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരുത്തി ..എന്നിട്ടും ! അവനു യോഗമില്ല അല്ലാതെന്താ !!
“മ്മ്….”
ഞാൻ തലയാട്ടി കേട്ടു.
“നിനക്കറിയോ ഇതൊക്കെ ?”
ശ്യാം എന്നെ സംശയത്തോടെ നോക്കി .
“ഇല്ലെടാ..ഇപ്പോഴാ അറിയുന്നേ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്…നീ ആലോചിച്ചു നോക്കിക്കേ..മിസിനെ കോളേജിൽ വെച്ച് കണ്ടാൽ ആരേലും പറയോ ഇങ്ങനെ ഒകെ വിഷമം ഉള്ള ആളാണെന്നു..”
അവൻ ചെറു ചിരിയോടെ പറഞ്ഞു.
“മ്മ്…ശരിയാ..ഞാനും അവളോട് പറഞ്ഞിട്ടുണ്ട് “
ഞാൻ ശ്യാമിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.
“ആഹ്..അത് കള..എന്തായാലും നിങ്ങള് ജോയിന്റ് ആയില്ലേ ..മോനെ സംഭവം നടന്ന നീ രക്ഷപെട്ടു..മിസ് കാണുന്ന പോലെ ഒന്നുമല്ല ..ഒരു മിനി കോടീശ്വരി ആണ്..’
അവൻ ചിരിയോടെ പറഞ്ഞു..
“ഒന്ന് പോടാ…അവളുടെ പൈസ ഒന്നും ഇല്ലേലും എനിക്ക് വിഷയമല്ല..ഇപ്പൊ അവളെ എനിക്ക് അതിനേക്കാളൊക്കെ ഇഷ്ടം ആയി വരുവാ ..”
ഞാൻ പതിയെ അവനെ നോക്കി , സ്വല്പം നാണത്തോടെ പറഞ്ഞു.പിന്നെ സ്വല്പം അകലെയായി ആരോടെക്കെയോ കളിച്ചു ചിരിച്ചു നടന്നു നീങ്ങുന്ന മഞ്ജുസിനെ സ്നേഹത്തോടെ നോക്കി..
“മ്മ്..ഉവ്വ് ഉവ്വ് .”
അവൻ അതത്ര വിശ്വാസം വരാത്ത പോലെ തലയാട്ടി.
അവനെ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അത്ര വിശ്വസിക്കാൻ കൊള്ളാവുന്ന ടൈപ്പ് അല്ലെന്നു അവനും അറിയാം..അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഊണ് കഴിക്കാനായി പോയി. ശാപ്പാടെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിലെത്തി .
മഞ്ജുസ് അവിടെ വെച്ച് കണ്ടപ്പോൾ ഊണ് കഴിച്ചിട്ട് വരാമെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു . അവളെ പ്രതീക്ഷിച്ചു ഞാൻ ഗസ്റ്റ് ഹൌസിന്റെ മുൻപിൽ തന്നെ ഇരുന്നു . ശ്യാമിനെ ഞാൻ പുറത്തേക്ക് പറഞ്ഞു വിട്ടു. അവൻ നാഗ കളം ഒരുക്കുന്ന ആളുകളുടെ അടുത്തേക്ക് ചെന്നു കുശലം പറഞ്ഞു ഇരിക്കുന്നുണ്ട്..