രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Posted by

സ്റ്റെപ്പ് കയറി വരുന്ന മുത്തശ്ശിയെ ഞാൻ മുന്നോട്ടാഞ്ഞു കയ്യിൽ പിടിച്ചു സഹായിച്ചു . എന്റെ കയ്യിൽ മുറുകെ പിടിച്ച അവർ ചിരിയോടെ ഉമ്മറത്തേക്ക് കയറി. അപ്പോഴേക്കും ശ്യാമും രംഗ പ്രവേശം നടത്തിയിരുന്നു .

എന്റെ കയ്യിലെ പിടുത്തം വിടാതെ തന്നെ മുത്തശ്ശി കസേരയിലേക്കിരുന്നു , അവരെ ഇരുത്തികൊണ്ട് ഞാൻ മഞ്ജുസിന്റെ അമ്മയെ നോക്കി ചിരിച്ചു. പിന്നെ ഫോര്മാലിറ്റി പോലെ അവളെയും നോക്കി. മഞ്ജുസിന്റെ മുഖത്ത് ഞങ്ങളുടെ ഈ കള്ളത്തരത്തിന്റെ മുഴുവൻ ലാഞ്ജനയും ഉണ്ട് ! അത് കണ്ടപ്പോൾ എനിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു.

“‘അമ്മ ..ഇതാണ് ഞാൻ പറഞ്ഞ സ്റ്റുഡന്റസ് ..ഇയാള് കവിൻ..ഇത് ശ്യാം “

മഞ്ജു ഞങ്ങളെ അവർക്കു മുൻപിൽ പരിചയപെടുത്തികൊണ്ട് പറഞ്ഞു.

“നമസ്കാരം “

ഞാൻ തൊഴുതുകൊണ്ട് മഞ്ജുസിന്റെ അമ്മയെ നോക്കി.
അവർ ചിരിച്ചു കൊണ്ട് തിരിച്ചു തൊഴുതു. ശ്യാമും അപ്രകാരം ചെയ്തു .

“അമ്മേടെ പേരെന്താ ?”

ഞാൻ പതിയെ തിരക്കി.

“ശോഭന…”

അവർ പതിയെ പറഞ്ഞു എന്നെ അടിമുടി നോക്കി. സ്വതവേ പാവത്താൻ ഭാവം ആണെനിക്ക് . അതുകൊണ്ട് മഞ്ജുസിന്റെ അമ്മക്ക് എന്നെ എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ ബോധിച്ചിരുന്നു . അത് പിന്നെ കെട്ടൊക്കെ കഴിഞ്ഞു സംസാരിച്ചിരുന്ന സമയത് അമ്മ തന്നെ പറഞ്ഞുള്ള അറിവാണ് .

“ആഹാ..സിനിമ നടിയുടെ പേരാണല്ലോ..അമ്മയെ കണ്ടാൽ മിസ്സിന്റെ അമ്മ ആണെന്ന് പറയില്ലാട്ടോ ..നല്ല ചെറുപ്പം ആണല്ലോ”

ശ്യാം പതിവ് നമ്പറിട്ടുകൊണ്ട് ചാടിക്കേറി പറഞ്ഞു.

“ഇവനിത്..”

ഞാൻ മനസിൽ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . മഞ്ജുസും എന്നെ കണ്ണുരുട്ടി നോക്കി. ഈ തെണ്ടി ഇതെല്ലം കൂടി കുളമാക്കും എന്ന ഭാവത്തിൽ..

പക്ഷെ ആ മൈരൻറെ ചളിക്കു പണ്ടും നല്ല റെസ്പോൺസ് ആണ് . അതെറ്റെന്ന പോലെ മഞ്ജുസിന്റെ അമ്മച്ചി ചിരിക്കുന്നുണ്ട്.

“മക്കളുടെ വീടൊക്കെ എവിടെയാ ?”

എന്റെ കൈപിടിച്ചുകൊണ്ട് മുത്തശ്ശി തിരക്കി.

“കുറച്ചു ദൂരെയ…”

ഞാൻ ചിരിയോടെ പറഞ്ഞു..

പിന്നെ കുറച്ചു വീട്ടു കാര്യങ്ങളും ,

Leave a Reply

Your email address will not be published. Required fields are marked *