രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Posted by

ഞാനും മഞ്ജുസും നടന്നു അങ്ങേർക്കു അടുത്തെത്തി…

“നമസ്കാരം അങ്കിൾ ..”

ഞാൻ തൊഴുതുകൊണ്ട് പറഞ്ഞു..

“മ്മ്…നമസ്കാരം “

അയാൾ എന്റെ പരുങ്ങൽ കണ്ടു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

മഞ്ജുസ് ഞങ്ങൾക്കിടയിലെ ബന്ധന ചരടായി പുഞ്ചിരി തൂകി അടുത്ത് തന്നെ നിൽപ്പുണ്ട്.

“അപ്പൊ മോനെ..ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം..ഇപ്പൊ നിങ്ങള് ചെല്ല്..എന്റെ ഓഫീസിൽ റൂമിൽ വിശ്രമിച്ചോള്ളു..ഇവള് എല്ലാം പറഞ്ഞിട്ടുണ്ട് “

അയാൾ എന്റെ കൈപിടിച്ച് കുലുക്കിയിട്ട് പറഞ്ഞു.

ഞാൻ തലയാട്ടി..

“അച്ഛാ ഇവന്റെ ഒരു ഫ്രണ്ട് കൂടിയുണ്ട് “

മഞ്ജു ചിരിയോടെ പറഞ്ഞു.

“ആണോ എന്നിട്ട് അയാളെവിടെ..കണ്ടില്ലല്ലോ “

വേണുഗോപാൽ എന്ന മഞ്ജുസിന്റെ പിതാശ്രീ ഗൗരവം വിടാതെ തിരക്കി.

“ദാ..ആ നിക്കുന്ന കക്ഷിയാണ് “

മഞ്ജുസ് തന്നെ സ്വല്പം അങ്ങ് മാറി പെണ്ണുങ്ങളുടെ അടുത്ത് ശൃംഗരിച്ചു നിക്കുന്ന ശ്യാമിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.അങ്ങോട്ടേക്ക് തിരിഞ്ഞ മഞ്ജുസിന്റെ അച്ഛന്റെ മുഖം പെട്ടെന്ന് ഗൗരവം വിട്ടു പുഞ്ചിരി ആയി മാറി !

“ആഹാ…ഇവൻ കൊള്ളാല്ലോ “

മഞ്ജുസിന്റെ അച്ഛൻ പതിയെ പറഞ്ഞുകൊണ്ട് ചിരിച്ചു.

പിന്നെ കൈകൊട്ടി കൊണ്ട് ശ്യാമിനെ വിളിച്ചു. ആ ശബ്ദം കേട്ട ശ്യാം പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി. ഞങ്ങളെ മൂന്നുപേരെയും കണ്ട ശ്യാം ഒന്ന് ചിരിച്ചുകൊണ്ട് ആ പെൺകുട്ടികളോട് എന്തോ പറഞ്ഞു. അതിനും അവർ ചിരിക്കുന്നുണ്ട്.

പിന്നെ അവൻ നേരെ ഞങ്ങളുടെ അടുത്തേക്ക് ബാഗും തോളിലിട്ടുകൊണ്ട് സൽപം സ്പീഡിൽ നടന്നു വന്നു.
മഞ്ജുവിന്റെ അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് ശ്യാം എന്റെ അടുത്തേക്ക് വന്നു നിന്നു.

“ഇതാരാ…?”

Leave a Reply

Your email address will not be published. Required fields are marked *