എന്നൊക്കെ പല ചിന്തകൾ ആ മുഖങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്..
മഞ്ജുസിന്റെ അമ്മയും അമ്മുമ്മയും ക്ഷേതരത്തിലെ പൂജ സ്ഥലത്തു ആണ് . അതുകൊണ്ട് അവർക്കു ഞങ്ങളെ കാണാൻ കഴിയില്ല.ശ്യാം ഞങ്ങൾ കയറി ചെല്ലുമ്പോൾ മൂന്നു നാല് പെൺകുട്ടികളുമായി സംസാരിച്ചു നിക്കുന്നുണ്ട്. ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ കേറിമുട്ടാൻ അവനെ കഴിഞ്ഞേ ഞങ്ങളുടെ കോളേജിൽ വേറെ ആൾക്കാരുള്ളൂ!
“ഇവൻ ആള് കൊള്ളാല്ലോ “
അവൻ കളി തമാശ പറഞ്ഞു നിക്കുന്നത് കണ്ട മഞ്ജുസ് അമ്പരപ്പോടെ പറഞ്ഞു..
“മ്മ്. അവനു കോളേജിലും ഇതല്ലേ പണി.”
ഞാൻ പതിയെ ശ്യാമിനെ നോക്കികൊണ്ട് പറഞ്ഞു. ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നത് കൊണ്ടുള്ള പേടിയും എന്തോ ഒരു വല്ലായ്മയും എനിക്കുണ്ടായിരുന്നു. ഞങ്ങൾ വരുന്നത് കണ്ട ശ്യാം കൈവീശി കാണിച്ചു .ഞാനിവിടെ തന്നെ ഉണ്ട് എങ്ങും പോയിട്ടില്ല എന്ന് ബോധിപ്പിക്കാൻ വേണ്ടി ആണോ എന്തോ ! അത് കഴിഞ്ഞതും പഴയ ജോലി തന്നെ …
ഞാനും മഞ്ജുസും അത് നോക്കി ചിരിച്ചു.
അപ്പോഴാണ് മഞ്ജുസിന്റെ അച്ഛൻ പൂമുഖത്തെ കസേരയിലിരിക്കുന്ന കാഴ്ച ഞാൻ കണ്ടത്. അതോടെ ചങ്ങലക്കിട്ടു നിർത്തിയ പോലെ ഞാനൊരു നിമിഷം സ്റ്റെക്ക് ആയി. ഇങ്ങേരോടു എന്ത് പറയും ഭഗവാനെ, എന്റെ വീട്ടിൽ അറിയുന്ന വരെ , അവരൊക്കെ സമ്മതിക്കുന്നത് വരെ കൂടുതൽ അടുപ്പം ഒന്നും വേണ്ട എന്ന് ഉപദേശിച്ചു വിട്ട മനുഷ്യനാണ് !
“എന്താ നിന്നെ ?”
മഞ്ജു പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പതിയെ തിരക്കി..
“അല്ല..മഞ്ജുസിന്റെ അച്ഛൻ ..”
ഞാൻ ഉമ്മറത്തേക്ക് നോക്കി പുരികം ഉയർത്തികൊണ്ട് പറഞ്ഞു.
“അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് ..നീ പേടിക്കണ്ട “
മഞ്ജു പതിയെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയി.ഈ സൈസ് അച്ഛൻ എവിടെ എങ്കിലും കാണുമോ ! എനിക്കത്ഭുതം ആയി..ഞാൻ വിചാരിച്ചത് ഞങ്ങൾ വരുന്ന കാര്യം പരമ രഹസ്യം ആണെന്നാണ് . പക്ഷെ മഞ്ജുസ് എല്ലാം പ്ലാൻഡ് ആണ്.
എന്റെ അമ്മയപ്പൻ ഉമ്മറത്തിരുന്നു എന്തോ തിരക്കിട്ട ചര്ച്ചകളില് ഏർപ്പെട്ടിട്ടുണ്ട്. ഞാനും മഞ്ജുസും നടന്നു വരുന്നത് കണ്ട അങ്ങേര് പെട്ടെന്ന് ഒപ്പമുള്ളവരോടൊക്കെ എക്സ്ക്യൂസ് പറഞ്ഞുകൊണ്ട് എഴുനേറ്റു.പിന്നെ ചിരിയോടെ പടവുകൾ ഇറങ്ങി , സ്റ്റെപ്പിൽ കിടന്ന ചെരിപ്പും അണിഞ്ഞു മുറ്റത്തേക്കിറങ്ങി.
ഒരു ഇളം നീല ഖദർ ഷർട്ടും , കസവു മുണ്ടും ആണ് വേഷം !മുഖത്ത് പതിവ് ഗാംഭീര്യം ഉണ്ടെങ്കിൽ കൂടി ചുണ്ടിൽ നേർത്ത ചിരിയുള്ളത് എനിക്ക് അനുകൂല ഘടകം ആണ് ..