“മ്മ്…അതൊക്കെ ഓക്കേ ..പക്ഷെ ഞാൻ കെട്ടുമെന്ന് എന്താ ഉറപ്പ്..?”
ഞാൻ കളിയായി തിരക്കി..
മഞ്ജുസിന്റെ മുഖ ഭാവം അതോടെ ഒന്ന് മാറി…
“ദേ…”
അവൾ പല്ലിറുമ്മിക്കൊണ്ട് എന്റെ നേരെ കൈചൂണ്ടി..
“ചുമ്മാ..”
ഞാൻ കൈകൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു..അതോടെയാണ് കക്ഷി ഉറഞ്ഞു വന്ന ദേഷ്യം അടക്കിയത് .
“നീ ഇനി വെറുതെ ആണേലും അങ്ങനെ പറയണ്ട ..എനിക്കിഷ്ടല്ല “
മഞ്ജു ശുണ്ഠിയോടെ പറഞ്ഞു..
“ഹാഹ്..എന്റെ മഞ്ജുസേ…ഉള്ളത് പറയാല്ലോ ..എനിക്ക് ആ പഴയ മിസ്സിനെ ആണ് ഇഷ്ടം..ഇതിപ്പോ നീ വെറും പൈങ്കിളി പെണ്ണായി…”
ഞാൻ ചിരിയോടെ പറഞ്ഞു..
“ആണോ ?”
അവൾ സംശയത്തോടെ എന്നെ നോക്കി..
“പിന്നല്ലാതെ..ഞാൻ ചുമ്മാ പറയുന്നതല്ലേ..മഞ്ജുസ് ദേഷ്യപെടുമ്പോഴാ ഭംഗി..ഈ പൈങ്കിളി സെറ്റ് അപ്പ് ഒക്കെ ബോറാ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
“മ്മ്…എന്ന ഇനി സ്ട്രിക്റ്റ് ആവുമെ ..”
മഞ്ജുസ് ചിരിയോടെ എന്നെ ഓർമിപ്പിച്ചു.
“ഓ..ആയിക്കോട്ടെ..”
ഞാനും പറഞ്ഞു.
“ആഹ്..എന്ന എന്റെ കൂടെ വാ…”
അവൾ കൈമാടി വിളിച്ചുകൊണ്ട് പടിപ്പുര ലക്ഷ്യമാക്കി നടന്നു. ഞാൻ ബാഗൊക്കെ എടുത്തു തോളിൽ ഇട്ടു അവളുടെ പിന്നാലെ ചെന്നു.
പടിപ്പുര കയറി അവളുടെ കൂടെ നീങ്ങുന്ന എന്നെ അവിടുള്ള പലരും , അതായത് ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ശ്രദ്ധിക്കുന്നുണ്..
ആരാണിവൻ..
നമ്മുടെ കുടുംബത്തിൽ മുൻപ് കണ്ടിട്ടില്ലല്ലോ..
പിന്നെന്താ ഇവിടെ കാര്യം..
മഞ്ജു മോൾ എന്താ ഇവന്റെ കൂടെ …