മഞ്ജുസ് എന്നോടായി തിരക്കി.
“നിങ്ങള് ഒരു ഗ്യാപ് തരേണ്ടേ”
ഞാൻ ചിരിയോടെ പറഞ്ഞു. അത് കേട്ട് മഞ്ജുവും ശ്യാമും ചെറുതായി ചിരിച്ചു.
“മ്മ്..ഹ ഹ..എന്ന വാ അകത്തേക്ക് പോവാം..ഞാൻ ഔട്ട് ഹൌസിൽ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് “
മഞ്ജു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
ശ്യാം അത് ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ മഞ്ജു പെട്ടെന്ന് തന്നെ ഒരു ഞെട്ടലോടെ കയ്യിലെ പിടിവിട്ടു . പിന്നെ അവനെ നോക്കി ഇളിച്ചു കാണിച്ചു . അവൻ ഒന്നാക്കിയ പോലെ ചിരിച്ചു അകത്തായി നിക്കുന്ന പെണ്ണുങ്ങളെ നോക്കി ഹായ് പറഞ്ഞു.
അപ്പുറത്തു നിന്നും റെസ്പോൺസ് ഉണ്ടോ എന്തോ..
“ഔട്ട് ഹൌസൊ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി..
“ആഹ്..വീട്ടിലൊക്കെ എല്ലാ റൂമും ഫുൾ ആയി..ഔട്ട് ഹൌസ് അച്ഛന്റെ ഓഫീസ് റൂമും ഗസ്റ്റ് റൂമും ഒക്കെയാ..അവിടെ താങാന്നെ “
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“മഞ്ജുസേ എനിക്കെന്തോ..ഇതൊന്നും ശരി ആവില്ല..ഇവിടെ ഒക്കെ അറിയാത്ത ആളുകളാ”
ഞാൻ അവളോട് കെഞ്ചി പറഞ്ഞു നോക്കി..പക്ഷെ വിടുന്ന മട്ടില്ല..
“ഇങ്ങനെ ഒക്കെ അല്ലെ പരിചയപെടുന്നേ. ഞാൻ അമ്മേനേം മുത്തശ്ശിയെയും എല്ലാം പരിചയപ്പെടുത്തി തരാം..നീ വാ “
അവളെന്റെ കയ്യിൽ വീണ്ടും കയറി പിടിച്ചുകൊണ്ട് പറഞ്ഞു..
“അതേയ്…ഡാ ഞാനിപ്പോ വരാം..ഒന്ന് ചുറ്റി നോക്കട്ടെ..”
അകത്തെ പെണ്ണുങ്ങളുടെ ബാഹുല്യം കണ്ട ശ്യാം കള്ളച്ചിരിയോടെ ഞങ്ങളെ നോക്കികൊണ്ട് പറഞ്ഞു.
പിന്നെ ഞങ്ങളുടെ മറുപടിക്കു കാത്തുനിക്കാതെ തന്നെ അവൻ പടിപ്പുര താണ്ടി പൊകുവേം ചെയ്തു .
“ഈ തെണ്ടി ഇന്ന് വല്ല പെണ്ണുങ്ങളുടെ കയ്യിന്നും വാങ്ങിക്കും “
ഞാൻ അവന്റെ പോക്ക് കണ്ടു ഒരാത്മഗതം പോലെ പറഞ്ഞു..
“അവൻ എന്താന്ന് വെച്ച ചെയ്യട്ടെ ..നീ വാ “
മഞ്ജു കൊഞ്ചി.
“ദേ മഞ്ജുസേ ഇങ്ങനെ നീ മാത്രം എല്ലാം തീരുമാനിക്കല്ലേ ..സത്യം പറഞ്ഞ നിന്നെ പേടിച്ചിട്ടാ ഞാനൊന്നും തിരിച്ചു പറയാത്തത്..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“എന്ത് പേടി..ഞാനെന്താ നിന്നെ പിടിച്ചു തിന്നോ “