ഇടതു കയ്യിൽ പതിവുപോലെ ഫോൺ പിടിച്ചിട്ടുണ്ട്..മുടിയൊക്കെ അവളുടെ നടത്തിനനുസരിച്ചു തുള്ളി കളിക്കുന്നുണ്ട്..മഞ്ജുസ് ഇറങ്ങി വരുന്നത് അവിടെ നിന്നിരുന്ന ആളുകളും ശ്രദ്ധിക്കുന്നുണ്ട്..പക്ഷെ അവൾക്ക് അതൊന്നും നോട്ടമില്ല.
മഞ്ജുസ് ഓടി പിടഞ്ഞു ഞങ്ങളുടെ അടുത്തേക്കെത്തി.
“എപ്പോ എത്തി “
അവൾ നേരിയ കിതപ്പോടെ തിരക്കി..നല്ല സന്തോഷം ഉണ്ട് മുഖത്തു.
“ഇപ്പൊ വന്നേ ഉള്ളു..ഇവിടെ ഫുൾ ചിക്ക്സ് ആണല്ലോ മിസ്സെ”
ഞാൻ മറുപടി പറയാൻ തുടങ്ങും മുൻപേ ശ്യാം ചാടിക്കേറി പറഞ്ഞു .
മഞ്ജു അത് കേട്ടതും ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി..അവൻ ആ നോട്ടത്തിനു മുൻപിൽ ഒന്ന് പതറി എന്ന് അവന്റെ ചൂളിയുള്ള നിർത്താം കണ്ടപ്പോൾ എനിക്ക് തോന്നി .
“ഡാ..വേണ്ട…ഇതെന്റെ വീടാണ് ട്ടോ ..”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
“അവൻ അങ്ങനെ ഒക്കെ പറയും മഞ്ജുസ് കാര്യമാക്കണ്ട “
ഞാൻ പതിയെ പറഞ്ഞപ്പോൾ ശ്യാം എന്നെ ഒന്നാക്കിയ പോലെ നോക്കി, ഓ…ഒരു മാന്യൻ വന്നേക്കുന്നു എന്നാകും അവൻ മനസിൽ ഉദ്ദേശിച്ചിട്ടുണ്ടാവുക.
“ഇതൊന്നും അത്ര ശരി അല്ല ട്ടോ മിസ്സെ ..സ്റ്റുഡന്റിനെ കേറി പ്രേമിച്ചിട്ട് ഇപ്പൊ …”
ശ്യാം മഞ്ജുവിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു നിർത്തി ഒരു ആക്കിയ ചിരിയും ചിരിച്ചു..
അത് കേട്ടതും മഞ്ജുസ് പതിവ് ട്രാക്കിൽ കയറി ദേഷ്യപ്പെട്ടു.
“ഡാ..ഈ തെണ്ടിയെ ഇപ്പോഴേ പറഞ്ഞു വിട്ടേ..ഞാൻ പറഞ്ഞതാ ഇതിനെ വിളിക്കണ്ടാന്നു “
മഞ്ജു ദേഷ്യത്തോടെ ശ്യാമിനെ നോക്കി കണ്ണുരുട്ടി.
“ഒന്ന് ചുമ്മാതിരിയെടെ”
ഞാൻ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു
“ഞാൻ പറഞ്ഞത് ഉള്ള കാര്യം അല്ലെ..അതിനു എന്നെ നോക്കി പേടിപ്പിച്ചിട്ട് എന്താ ..”
ശ്യാം ചിരിയോടെ പറഞ്ഞു..
“ആഹാ…നീ വല്യ ആളാവണ്ട..നിന്റെ സരിത ആയിട്ടുള്ള ഇടപാടൊക്കെ ഞാനറിഞ്ഞു “
മഞ്ജു ചിരിയോടെ ശ്യാമിന്റെ അടുത്ത് പറഞ്ഞപ്പോൾ അവന്റെ ഫ്യൂസ് പോയി..അവൻ ആകെ നാണക്കേടോടെ എന്നെ നോക്കി ..ഞാൻ കൈമലർത്തി ഞാനല്ല എന്ന ഭാവം നടിച്ചു.
മഞ്ജു ഞങ്ങളുടെ മട്ടും ഭാവവും കണ്ടു അടക്കി ചിരിച്ചു .
“അവനെ നോക്കണ്ട…എന്നോട് സരിത തന്നെയാ പറഞ്ഞെ..”
മഞ്ജു ചിരിച്ചു.