കുരുത്തോലയും തോരണവും ഒക്കെ ആയി അവിടെ മൊത്തം അലങ്കാര പണികൾ ആണ് .കുറച്ചു പൂജാരിമാരും പണിക്കന്മാരും ഒകെ പീഠങ്ങളിൽ ആസനസ്ഥരായി മണി മുഴക്കി ഹോമകുണ്ഡങ്ങളിൽ പൂജ ദ്രവ്യങ്ങൾ സമർപ്പിച്ചുകൊണ്ട് മന്ത്രോച്ചാരണങ്ങൾ മുഴക്കുന്നുണ്ട്..നിലത്തു വർണ കൂട്ടുകളും ചായവും ചേർത്തുള്ള അനുഷ്ടാന കളങ്ങൾ , അതിൽ പല രൂപങ്ങൾ എല്ലാം ക്ഷേത്ര മുറ്റത്തായി കാണാം !
അതിനു ചുറ്റും കുറെ ആളുകൾ കൂടി നിൽക്കുന്നുണ്ട് . സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒക്കെ ഉണ്ട് ആ കൂട്ടത്തിൽ . എന്തോ പൂജയോ ചടങ്ങോ നടക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നി.
മഞ്ജുസിന്റെ വീടിനു പൂമുഖത്തു കുറെ വാഹനങ്ങളും അങ്ങിങ്ങായി നിർത്തിയിട്ടിട്ടുണ്ട് . പൂമുഖത്തും വീടിന്റെ പരിസരത്തുമായി ആളുകൾ ചിലരൊക്കെ കൂട്ടം കൂടി നിൽക്കുകയും വെടിവട്ടം പറയുകയും ഒക്കെ ചെയ്യുന്നുണ്ട് .
വരേണ്ടിയിരുന്നില്ല എന്നെനിക് തോന്നി. കാരണം വിചാരിച്ചതിനേക്കാൾ ആൾത്തിരക്കുണ്ട് . അവിടെ മഞ്ജുസ് പറഞ്ഞ പോലെ പല സൈസിൽ , പല പ്രായത്തിൽ നല്ല കിടു ചരക്കുകൾ ഉണ്ട്. ശ്യാം വന്നയുടനെ തന്നെ ഒന്നുരണ്ടെണ്ണത്തിനെ നോട്ട് ചെയ്തിട്ടുണ്ട്.
ഞങ്ങൾ അകത്തേക്ക് കടക്കാതെ ഗേറ്റിനു വെളിയിൽ തന്നെ നിന്ന് എന്ത് ചെയ്യണം എന്ന ഭാവത്തോടെ മുഖത്തോടു മുഖം നോക്കി. ഞാൻ സ്വല്പം ഇൻട്രോവേർട്ട് ആണ് . എന്നുവച്ചാൽ ഉൽ വലിയുന്ന പ്രകൃതം .
“തിരിച്ചു പോയാലോ മോനെ “
ഞാൻ തിരിഞ്ഞു ശ്യാമിനെ നോക്കി.
“എന്തിനു ഇത്ര വരെ വന്നിട്ട് ഇനി തിരിച്ചു പോവാനോ..നീ മിസ്സിനെ വിളിക്ക്..എന്നിട്ട് ഇങ്ങോട്ട് വരാൻ പറ “
ശ്യാം പെണ്ണുങ്ങളെ ഒകെ കണ്ടപ്പോൾ ഉഷാറായിക്കൊണ്ട് പറഞ്ഞു .
“അത് വേണോ..ഇത്രേം ആൾക്കാരുടെ എടേലു …”
ഞാൻ അവനെ നോക്കി.
“ഹാഹ്..മിസ് ക്ഷണിച്ചിട്ടല്ലേ പിന്നെന്താ മോനെ പ്രെശ്നം..?”
അവനെന്നെ അംശയത്തോടെ നോക്കി.
ഒടുക്കം വരുന്നത് വരട്ടെ എന്നുവെച്ചു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.
“നീ വന്നോടാ ?”
അവൾ ആകാംക്ഷയോടെ തിരക്കി..
“ആഹ്…”
ഞൻ ഒഴുക്കൻ മട്ടിൽ മൂളി..
“എന്നിട്ടെവിടെയ നിക്കുന്നെ ?”