ഞാൻ ഒടുക്കം ഒരുപായം പോലെ അവളോട് പറഞ്ഞു .
“നിനക്കു കമ്പനിക്ക് ഞാനില്ലേ ?”
അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി.
“അഹ്..ഇയാള് അവിടെ ചെന്ന ബിസി ആവില്ലേ..അപ്പൊ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ..അവിടെ പരിചയമുള്ള ആരും ഇല്ലല്ലോ..ശ്യാം ആവുമ്പൊ ..”
ഞാനൊന്നു പറഞ്ഞു നിർത്തി .
“മ്മ്…എന്ന ആ തെണ്ടിനേം വിളിച്ചോ…പിന്നെ അവിടെ എന്റെ കസിന്സും റിലേറ്റിവ്സും ഒക്കെ ആയി കുറെ പെൺകുട്ടികൾ കാണും …രണ്ടും കൂടി വായിനോക്കി നടന്നു എനിക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്…”
മഞ്ജു ഒരുപദേശം പോലെ പറഞ്ഞു..
“എഹ്..ഇത് കൊള്ളാലോ , എന്ന ആദ്യം പറയണ്ടേ മോളെ..ഞാൻ എപ്പോ സമ്മതിച്ചേനെ “
ഞാൻ മഞ്ജുസിനെ ഒന്ന് ഇളക്കാനായി പറഞ്ഞു..
“ഉവ്വ ..”
മഞ്ജു ചിരിച്ചു .
അങ്ങനെ എല്ലാം പറഞ്ഞു സെറ്റ് ആയി. ശനിയും ഞായറും ആണ് മഞ്ജുസിന്റെ തറവാട്ടമ്പലത്തിൽ പൂജയും ഉത്സവവും ഒക്കെ .
മഞ്ജുസിന്റെ കൂടെ പോകാൻ ഞാൻ ഇല്ലെന്നു പറഞ്ഞു. പകരം ശ്യാമും ഞാനും കൂടി ബൈക്കിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞു അങ്ങെത്താം എന്നും പറഞ്ഞു. അവൾക്കും സമ്മതം ആയിരുന്നു .
അങ്ങനെ ഞങ്ങൾ ഉച്ച കഴിഞ്ഞു മഞ്ജുസ് പറഞ്ഞ അടയാളം ഒക്കെ വെച്ച് സ്ഥലത്തെത്തി . മഞ്ജുസിന്റെ വീട് ഞാൻ വിചാരിച്ചതിനേക്കാൾ വലുതാണ്. പഴയ നാലുകെട്ടൊക്കെ പോലത്തെ സെറ്റപ്പ് ആണ് . വരിക്കാശ്ശേരി മന പോലെയുണ്ട് കാണാൻ . എന്നാൽ പുത്തൻ കാലത്തേ എൻജിനീയറിങ് സ്റ്റൈലിൽ പഴമ പോലെ തോന്നിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയതാണ് .
“എന്റമ്മോ ..ഇതാണോ മിസ്സിന്റെ വീട് “
ഞങ്ങൾ വീടിനു മുൻപിൽ എത്തിയപ്പോൾ ശ്യാം ബൈക്കിന്റെ പുറകിലിരുന്നു വാ പൊളിച്ചു!
ഞാനും ഒന്ന് അമ്പരന്നു.
വീടിനോടു ചേർന്നാണ് കാവും അമ്പലവും ഒക്കെ ! മഞ്ജുസിനു ഇതിലൊന്നും വലിയ വിശ്വാസം ഇല്ലെങ്കിലും അമ്മയേം മുത്തശ്ശിയേയും ഒന്നും പിണക്കാൻ വയ്യാത്തോണ്ട് സഹകരിക്കുന്നതാണ് .