അവളെന്തോ സിനിമയിലെ സർപ്രൈസ് അറിയാൻ പോകുന്ന മുഖ ഭാവങ്ങളോടെ എന്നെ തന്നെ നോക്കി..
“പറ…എന്താ…”
അവളെന്റെ കയ്യിൽ പിടിച്ചു കുലുക്കി..
“ആ പെണ്ണെന്നു പറയുന്നതേ…എന്റെ ടീച്ചർ ആയിട്ട് വരും !”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞപ്പോൾ വീണ വാ പൊളിച്ചു അമ്പരപ്പോടെ എന്നെ നോക്കി.
“ദൈവമേ….”
വീണ തലയിൽ കൈവെച്ചു പോയി…
“നീ ഇതാരോടും പറയല്ലേ ട്ടോ “
ഞാനവളുടെ അന്തം വിടൽ കണ്ടിട്ട് പേടിയോടെ പറഞ്ഞു.
“അയ്യേ…നാണമില്ലല്ലോ മോനെ…ടീച്ചറെ കേറി പ്രേമിച്ചേക്കുന്നു…എന്നിട്ട് ആ സാധനവും ഓക്കേ ആണെന്ന് “
വീണ അവിശ്വാസത്തോടെ പറഞ്ഞു എന്നെ നോക്കി.
ഞാനവളെ സ്വല്പം നാണക്കേടോടെ വളിഞ്ഞ ചിരിയുമായി ഇടം കണ്ണിട്ട് നോക്കി.
“ഞാൻ ആരോടും പറയുന്നൊന്നുമില്ല ..പക്ഷെ ഇതൊക്കെ വേണ്ടാത്ത പരിപാടി ആണ് കണ്ണേട്ടാ “
അവൾ ഒരുപദേശം പോലെ പറഞ്ഞു..
“അതൊക്കെ എനിക്ക് അറിയാം..എന്നാലും ഞാൻ സീരിയസ് ആഹ് ..അവരെ എനിക്കത്ര ഇഷ്ടായി പോയി “
ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോൾ വീണ എന്നെ സംശയത്തോടെ നോക്കി.
“എന്റെ കണ്ണേട്ടാ…ഒപ്പം പഠിക്കുന്ന കുട്ടി ആണെങ്കിൽ മനസിലാക്കാം..ഇത് ടീച്ചർ എന്നൊക്കെ പറയുമ്പോ കണ്ണേട്ടനെക്കാൾ എയിജ്ഡ് ആയില്ലേ…”
അവൾ ദേഷ്യത്തോടെ എന്നെ നോക്കി..
ഞാൻ ഒന്നും മിണ്ടിയില്ല..
“ആരും അറിയണ്ട…കണ്ണട്ടനെ പിടിച്ച തിന്നു കളയും”
അവൾ ചിരിയോടെ പറഞ്ഞപ്പോൾ എനിക്കും ഒരു പേടി തോന്നി.
“മ്മ്..”
ഞാൻ മൂളി..