“ആരും ഉണർന്നിട്ടില്ല..ഒന്നുടെ തരട്ടെ “
ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.
“വേണ്ട…ശബ്ദം കേട്ട് ആരേലും ഉണർന്ന നീ മഞ്ജുസിനെ അല്ല..എന്നെ കെട്ടേണ്ടി വരും ‘
അവൾ ചിരിയോടെ പറഞ്ഞു.
ഞാനും ചിരിച്ചു .
ഞങ്ങൾ അൽപ നേരം പുറത്തെ കാഴ്ച കണ്ടോണ്ടിരിക്കെ ഓരോരുത്തരായി എഴുനേറ്റു . വണ്ടി പഴനിയിലേക്കടുത്ത് തുടങ്ങി. പുലർ കാലം ആയിട്ടും സജീവമായ കടകളും പൂജ സ്റ്റോറുകളും റോഡിനു ഇരുവശത്തും ഉണ്ട് . തമിഴിൽ മുരുകാ കീർത്തങ്ങളും ഭക്തി ഗങ്ങളുമൊക്കെ പല കടകളിൽ നിന്നും , ക്ഷേത്രത്തിൽ നിന്നും കേൾക്കുന്നുണ്ട് . കുതിര വണ്ടികളുടെ ചിലർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ട് . കുതിര ചാണകത്തിന്റെ ഗന്ധവും കാറ്റിലൂടെ വണ്ടിക്കുള്ളിലേക്ക് കടന്നപ്പോൾ ഞാനും കുഞ്ഞാന്റിയും മൂക്ക് പൊത്തി..
പഴനി ബസ് സ്റ്റോപ്പിനടുത്തുകൂടെ നീങ്ങി ഞങ്ങളുടെ വണ്ടി മുന്നോട്ടു പോയി . കഥകളൊക്കെ നാലര അഞ്ചുമണി ആയപ്പോഴേക്കും തുറന്നു തുടങ്ങി . ഹോട്ടലുകളും ചായ കടകളുമൊക്കെ ആണ് കൂടുതൽ സജീവം . ബസ്സ്റ്റാൻഡിന് സമീപത്തുകൂടി ഒരു പാലത്തിലൂടെസ്വല്പം മുന്നോട്ടു നീങ്ങിയപ്പോൾ വലതു വശത്തു ഒരു തടാകവും ഇടതു വശത്തു ഒരു മാലിന്യം നിറഞ്ഞ ഒരു പ്രദേശവും കണ്ടു. നല്ല വലിപ്പമുള്ള പന്നികൾ ആ മാലിന്യത്തിനിടയിലൂടെ എന്തൊക്കെയോ തേടി നടക്കുന്നത് ഞാനും കുഞ്ഞാന്റിയും കൗതുകത്തോടെ നോക്കി .
വൃത്തികെട്ട നാറ്റം ഉണ്ട് മൊത്തത്തിൽ ! സ്വല്പം കൂടി മുന്നോട്ട് പോയി ഞങ്ങളുടെ വണ്ടി നിന്നു . പാലാഴി മഠം എന്ന പേരിലുള്ള സത്രം പോലുള്ള ഒരു കെട്ടിടടത്തിൽ ആണ് ഞങ്ങൾ താമസിക്കാൻ തീരുമാനിച്ചിട്ടുള്ളത് . മുൻപൊരിക്കൽ ഞങ്ങൾ വന്നപ്പോഴും അവിടെ ആയിരുന്ന താമസം ! അധികം ചിലവൊന്നുമില്ല..ഇരുനൂറു മുന്നൂറു രൂപക്ക് റൂം കിട്ടും. കുളിയും പ്രാഥമിക കാര്യങ്ങളുമൊക്കെ അതിനുള്ളിൽ കഴിക്കാം..സ്വല്പം വൃത്തികുറവൊക്കെ ഉണ്ട് . എന്നാലും അഡ്ജസ്റ്റ് ചെയ്യാം .
ട്രാവെള്ളേർ പാർക്കിംഗ് സൈഡിലോട്ടു കയറ്റിയ ഡ്രൈവർ എല്ലാരോടും ഇറങ്ങാൻ പറഞ്ഞു. അതുവരെയും ഉണർന്നിട്ടില്ലാത്ത വീണയെ ഒകെ മോഹനവല്ലി അമ്മായി ആണ് തട്ടി വിളിച്ചു ഉണർത്തിയത്.
“എന്ത് ഉറക്കം ആണ് പോത്തേ…”
ഞാനും കുഞ്ഞാന്റിയും കൂടി പുറകിൽ നിന്നു മുന്നോട്ടു നടക്കവേ ഞാൻ വീണയോടായി പറഞ്ഞപ്പോൾ അവൾ ചിരിച്ചു കാണിച്ചു .