മഞ്ജുസ് വിഷമത്തോടെ തിരക്കി..
“ആഹ്…ഞാൻ അപ്പൊ ദേഷ്യത്തിന് ചെയ്തതാ..കുറെ ചോര പോയെന്നൊക്കെ പറയുന്നത് കേട്ടു”
ഞാൻ നേർത്ത ചിരിയോടെ പറഞ്ഞു..
“മ്മ്…”
മഞ്ജുസ് മൂളികൊണ്ട് എന്റെ കൈ അവളുടെ കവിളിലേക്ക് ചേർത്ത് പിടിച്ചു .
“ആരാ മഞ്ജുസിനോട് പറഞ്ഞെ ?”
ഞാൻ സംശയത്തോടെ തിരക്കി..
“അഞ്ജു ..”
അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു..അപ്പോഴും അവൾ കണ്ണ് നിറക്കുകയും മൂക്ക് ചീറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.
“മ്മ്….അച്ഛനെ കണ്ടോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി..
“മ്മ്…”
അവൾ മൂളി..
“എന്ത് പറഞ്ഞു…?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
“ഒന്നും പറഞ്ഞില്ല..കേറി കണ്ടോളാൻ പറഞ്ഞു ..”
മഞ്ജുസ് പതിയെ പറഞ്ഞു .
“ഉം…”
ഞാൻ മൂളി .
“എന്തിനാ നീ ഇതൊക്കെ ചെയ്തേ..?”
മഞ്ജുസ് സങ്കടത്തോടെ എന്നെ നോക്കി..
“അയ്യടി ..നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..ദേഷ്യം വന്നിട്ടാ..”
ഞാൻ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു ..
“പോടാ….”
അത് മനസിലായെന്നോണം അവൾ ചിരിയോടെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .
“നീ ചത്താ എനിക്ക് ആരാടാ ഉള്ളെ തെണ്ടി ?”
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് തിരക്കി..
“ഓ പിന്നെ ..ഇയാൾക്ക് സ്വന്തം ആൾക്കാരൊക്കെ ഇല്ലേ..പിന്നെന്തിനാ ഞാൻ ”
ഞാൻ ചിരിയോടെ ചോദിച്ചു..
“അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു ..
“ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “