ഞാൻ അവളെ അപ്രതീക്ഷിതമായി കണ്ട അമ്പരപ്പിൽ അന്തം വിട്ടിരുന്നു . പുറത്തെ സംഭവ വികാസങ്ങൾ എനിക്ക് അജ്ഞാതം ആയിരുന്നു. ഇവളെങ്ങനെ ഇവിടെ ? എന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി…
മഞ്ജുസ് പതിയെ ഞങ്ങളുടെ അടുത്തേക്ക് ചുവടുവെച്ചു വന്നു . എന്നെ എന്തോ വല്ലായ്മയോടെയും സങ്കടത്തോടെയുമൊക്കെ മഞ്ജുസ് നോക്കുന്നുണ്ട്..എനിക്കതു ഇഷ്ടായില്ല..ഒറ്റ സെക്കൻഡ് കൊണ്ട് ഒരു കല്യാണം സെറ്റ് ആക്കിയ എന്നെ ഇങ്ങനെ നോക്കാൻ ഇവൾക്ക് ലജ്ജയില്ലേ ! ചെ…
കുഞ്ഞാന്റി ചിരിയോടെ അവളെ സ്വീകരിച്ചു..
“ആഹ്..ഇയാള് വന്നോ..വരൂ വരൂ…”
കുഞ്ഞാന്റി മഞ്ജുസിന്റെ കൈത്തലം കവർന്നെടുത്തുകൊണ്ട് പറഞ്ഞു.
അവളെ നോക്കി മഞ്ജുസ് ചിരിക്കുന്ന പോലെ ഭാവിച്ചു.
“ഞാൻ വിനീത..ഇവന്റെ ആന്റി ആണ് ..”
കുഞ്ഞാന്റി സ്വയം പരിചയപ്പെടുത്തി..
“മ്മ്….”
മഞ്ജുസ് മൂളികൊണ്ട് ബെഡിൽ തല കുനിച്ചിരിക്കുന്ന എന്നെ നോക്കി .
“അയ്യോ..ഇയാള് പേടിക്കുവൊന്നും വേണ്ട..ഈ പൊട്ടൻ ഒരു കൈയബദ്ധം കാണിച്ചതാ…ഇപ്പൊ കുഴപ്പം ഒന്നുമില്ല..”
കുഞ്ഞാന്റി അവളുടെ കയ്യിൽ തട്ടി ചിരിയോടെ പറഞ്ഞു.
മഞ്ജുസ് മൂളികൊണ്ട് എന്നെ തന്നെ നോക്കി നിന്നു . ഒരു കറുത്ത ചുരിദാറും പിങ്ക് കളർ പാന്റും ഷോളും ആണ് അവളുടെ വേഷം . മേക്കപ്പൊന്നുമില്ല …എന്നിട്ടും നല്ല ഭംഗിയുണ്ട് കാണാൻ . പക്ഷെ കണ്ണൊക്കെ കലങ്ങി ചുവന്നിട്ടുണ്ട് .
“ഞാനൊന്നു ഒറ്റക്ക് സംസാരിച്ചോട്ടെ ..”
മഞ്ജുസ് ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം കുഞ്ഞാന്റിയെ നോക്കി തിരക്കി..
“ഓ..പിന്നെന്താ…ആവാലോ ..ഞാൻ പുറത്തു നിൽക്കാം..നിങ്ങള് സംസാരിക്ക്..ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ലെടാ കണ്ണാ ..നിന്റെ അച്ഛൻ പെട്ടെന്ന് പ്ളേറ്റ് മാറ്റിയിട്ടുണ്ട് ..”
ആദ്യം മഞ്ജുസിനോട് പിന്നെ എന്നോടും ആയി പറഞ്ഞു കുഞ്ഞാന്റി ചിരിച്ചു . പിന്നെ മഞ്ജുസിനെ ബെഡിലേക്ക് ഇരുത്തികൊണ്ട് അവൾ രംഗം ഞങ്ങൾക്കു മാത്രമായി ഒഴിഞ്ഞു തന്നു..