“പോ മോളെ..ചുമ്മാ തമാശ പറയാതെ ..”
അവർ ചിരിച്ചുകൊണ്ട് എന്നെ നോക്കി..
“തമാശ അല്ല ചേച്ചി..സീരിയസ്സാ..ഞാൻ അനിയൻ കുട്ടൻ ഒന്നുമല്ല…ഇവളുടെ ലൈനാ..അതോണ്ടാ മറ്റവൻ പ്രെശ്നം ഉണ്ടാക്കിയെ ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ കൈമുട്ടുകൊണ്ട് കുത്തി..
ഇനി അത് വിശ്വസിച്ചു ആ തള്ള അതും പറഞ്ഞു നടക്കും എന്ന പേടിയാണ് അവൾക്ക് .
ഒടുക്കം മഞ്ജുസ് അവരോടു സീരിയസ് ആയി കാര്യം പറഞ്ഞു..എല്ലാം കേട്ട് അവർ കിളിപോയി നിന്നതു മിച്ചം !
അങ്ങനെ ഒറ്റപ്പാലത്തു വെച്ചു ഞാൻ എന്റെ മഞ്ജുസിനെ ഔദ്യോഗിക ബഹുമതികളായ താലിമാലയതും ,സിന്ദൂരവും , മാലയും , ബൊക്കെയും ഒകെ ചാർത്തി എന്റെ ജീവിത സഖിയാക്കി .
അതിനു സാക്ഷികളാവാൻ എന്റെ പ്രിയപ്പെട്ടവരും മഞ്ജുസിന്റെ പ്രിയപ്പെട്ടവരും ശ്യാമും മായേച്ചിയും ബീനേച്ചിയും കുഞ്ഞാന്റിയും ജഗത്തും ലൈബ്രറിയിലെ പ്രസാദ് അണ്ണനുമൊക്കെ ഉണ്ടായിരുന്നു ….
കല്യാണവും ജീവിതവും …ആ വിശേഷങ്ങൾ വഴിയേ പറയാം….
ഇപ്പോൾ ഇവിടെ നിര്ത്തുന്നു…ഒരു മിനി ക്ലൈമാക്സ് ..
തിരക്കൊഴിഞ്ഞു മറ്റൊരു പേരിൽ ഉടനെ മൂന്നാം ഭാഗം വരും !
മഞ്ജുസും കവിനും ….
നന്ദി – സാഗർ കോട്ടപ്പുറം